Image

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനം

ശങ്കരന്‍കുട്ടി, ഒക്ലഹോമ Published on 08 November, 2011
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനം
ന്യൂജേഴ്‌സി: ഇന്ത്യാ പ്രസ്‌ ക്ലബ്‌  ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത്  ദേശീയ സമ്മേളനം ദൃശ്യ മാധ്യമ രംഗത്തെ പ്രശസ്തരും കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ ഉന്നതരും മറ്റു മഹത് വ്യക്തികളുടെയും സജീവ സാന്നിധ്യത്തില്‍ ന്യൂ ജേഴ്സിയിലെ സമ്മര്‍ സെറ്റിലുള്ള ഹോളിഡെ ഇന്നില്‍ വച്ച്നടത്തപ്പെട്ട പരിപാടികള്‍ എന്തുകൊണ്ടും അര്‍ഥവത്തായിരുന്നു .
ആദ്യമായി നടന്ന ഒക്ലഹോമാ ചാപ്റ്റര്‍ ആതിഥേയത്വം വഹിച്ച പ്രവര്‍ത്തന മേഖലയിലെ മറക്കാന്‍ പറ്റാത്ത ഓര്‍മകളെക്കുറിച്ച് മാതൃഭൂമി ഡല്‍ഹി ബ്യൂറോ ചീഫ്  വിജയമോഹന്‍ കേരള കൌമുദി ചീഫ് ബി സി ജോജോ എന്നിവര്‍ വളരെ വാചാലമാവുകയും തുടര്‍ന്നുണ്ടായ ചര്‍ച്ച വളരെ മനോഹരവുമായിരുന്നു.

 ദൃശ്യ മാധ്യമ രംഗത്തെ ഭാവിയെക്കുറിച്ച്  ഏഷ്യാനെറ്റ്‌ ചീഫ് ജോണ്‍ ബ്രിട്ടാസ് , സുര്യാ ടി വി ചീഫ് റോയ് മാത്യൂസ്‌ എന്നിവര്‍ സംസാരിച്ചത് വളരെയേറെ ചിന്തോദ്ദീപകമായിരുന്നു
ജോസ് കണിയാലി , രജി ജോര്‍ജ് , ശിവന്‍ മുഹമ്മ കൃഷ്ണാ കിഷോര്‍ ജോര്‍ജ് തുമ്പയില്‍ എന്നിവരുടെ നേതൃപാടവം വളരെ പ്രശംസനീയം തന്നെ എന്നാല്‍ സോമാസുന്ദര്‍ എന്ന യുവ
ഗായകനെ ക്ഷണിച്ചുവരുത്തി ആ പാട്ടുകള്‍ ആസ്വദിക്കാന്‍ ആരും ഉണ്ടായിരുന്നില്ല എന്നത് വളരെ ഖേ:ദകരമായി തോന്നി.

എന്തുകൊണ്ടും സമ്പന്നമായ ഈ സമ്മേളനത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ തികച്ചും അഭിനന്ദിക്കാതെ തരമില്ല . അടുത്ത് നടക്കാനിരിക്കുന്ന ഫ്ലോറിഡ സമ്മേളനത്തിന് എല്ലാ വിധ ആശംസകളും നേര്‍ന്നുകൊള്ളുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക