Image

മാണി നെടിയകാലായില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍

Published on 08 November, 2011
മാണി നെടിയകാലായില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റ ആഭിമുഖ്യത്തില്‍ മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടത്തപ്പെടുന്നു. ഡിസംബര്‍ 17-ാം തീയതി ശനിയാഴ്ച രാവിലെ 8.30 ന് നൈല്‍സില്‍ ഗോള്‍ഫ് മെയിന്‍പാര്‍ക്ക് ഡിസ്ട്രിക്ടിലുള്ള വെല്‍മാനില്‍ (8800 KAJHY LANE) വെച്ചാണ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടത്തപ്പെടുന്നതെന്ന് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനത്ത് വിജയിക്കുന്ന ടീമിന് മാണി നെടിയകാലായില്‍ മെമ്മോറില്‍ എവറോളിംഗ് ട്രോഫിയും അഞ്ഞൂറ് ഡോളറിന്റെ ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് റോഷ്‌നി മുണ്ടപ്ലാക്കില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും ഇരുനൂറ്റമ്പത് ഡോളറിന്റെ ക്യാഷ് അവാര്‍ഡും ലഭിക്കുന്നതാണ്.

ഡിസംബര്‍ 17-ാം തീയതി നടക്കുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങള്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് കമ്മറ്റി അംഗങ്ങളായ സിബി കദളിമറ്റം (847 338 8265), സാജന്‍ തോമസ് (708 829 3647), പ്രിന്‍സ് തോമസ് (847 502 4511), ബിജോ കാപ്പന്‍ (630 656 7336) എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ചിക്കാഗോ മലയാളി സമൂഹത്തിന്റെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മാറുന്ന വാശിയേറിയ വോളിബോള്‍ ടൂര്‍ണ്ണമെന്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഇദംപ്രഥമമായി നടത്തുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനുവേണ്ടി വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം പുരോഗമിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോട്ടപ്പുറം
മാണി നെടിയകാലായില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍മാണി നെടിയകാലായില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍മാണി നെടിയകാലായില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക