Image

അപേക്ഷ (കവിത: പീറ്റര്‍ നീണ്ടൂര്‍)

Published on 26 February, 2014
അപേക്ഷ (കവിത: പീറ്റര്‍ നീണ്ടൂര്‍)
വര്‍ണ്ണവര്‍ഗ്ഗവിദ്വേഷങ്ങള്‍ .ക്കറുതിയേകണേ..നാഥാ(2)
ഏത്‌ ഗുരുചൊന്നതാണീ ..മര്‍ത്ത്യഹത്യക്കായ്‌ - ദേവാ..(2)
എന്തിനാണീ പാതകങ്ങള്‍ ചെയ്‌തുകൂട്ടുന്നു ..പൂമാന്‍ (2)
അപരജന്മം തച്ചുടച്ചി- ട്ടെന്തുനേടും നീമര്‍ത്ത്യാ..(2)
ജീവനോടെ തീയ്യിലിട്ട്‌ മനുജനെ ചുട്ടോ..മൂഢാ(2)
ഗര്‍ഭിണിതന്‍ ഗര്‍ഭപാത്രം കുത്തിക്കീറിയോ- ദുഷ്‌ടാ (2)
യാത്രക്കരെയൊന്നടങ്കം ചുട്ടെരിച്ചുവോ..നീചാ (2)
ജാതിനോക്കി വാണിഭങ്ങള്‍കൊള്ളയിടല്ലോ... ക്രൂരാ...(2)
എന്തിനാണീരാക്ഷസീയംപഞ്ചജന്യമോ ..നരാ.. (2)
രാഷ്‌ട്രീയത്തിന്‍ ചട്ടുകമായ്‌-മാറീടുന്നുവോ.. നരന്‍ (2)
ഭരണഭ്രാന്തന്മാരെനീ -യിന്നമര്‍ച്ചചെയ്യണേ...വന്‍ (2)
ക്രൂരമായപീഡനങ്ങള്‍ക്കവധിയേകണേ... വിഭോ (2)
ഭൂതലം നീനന്മകളാല്‍ നിറച്ചീടണമേ .. പ്രഭോ (2)
ശാന്തിമന്ത്രമേവരിലും പൂരിതമാക്കൂ ..ദേവാ.. (2)
അപേക്ഷ (കവിത: പീറ്റര്‍ നീണ്ടൂര്‍)അപേക്ഷ (കവിത: പീറ്റര്‍ നീണ്ടൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക