Image

ജാസ്മിന്‍ ജോസഫിനു വേണ്ടിയുള്ള അന്വേഷണം തുടരുന്നു

Published on 27 February, 2014
ജാസ്മിന്‍ ജോസഫിനു വേണ്ടിയുള്ള അന്വേഷണം തുടരുന്നു
ന്യു യോര്‍ക്ക്: തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ ജാസ്മിന്‍ ജോസഫിനു, 22, വേണ്ടിയുള്ള അന്വേഷണം തുടരുന്നു.
ജാസ്മിന്‍ സുരക്ഷിതയായി തിരിച്ചെത്താന്‍ ആയിരങ്ങള്‍ പ്രാര്‍ഥനാപുര്‍വം കാത്തിരിക്കുന്നു.
ഒരു ദിവസം കൊണ്ടു 3500-ല്‍ പരം പേരാണു ജാസ്മിന്റെ പേരില്‍ തൂടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗമായത്.
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിംഗ്, കേരള ചാപ്ടര്‍ പര്‍സിഡന്റ് കളത്തില്‍ വര്‍ഗീസ് എന്നിവര്‍ ജാസ്മിന്റെ സയോസെറ്റിലെ വസതി സന്ദര്‍ശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. തുടര്‍ന്നു അവര്‍ നാസോ കൗണ്ടി എക്‌സിക്യൂട്ടിവ് ഏഡ്വേര്‍ഡ് മംഗാനൊ, ആക്ടിംഗ് പോലിസ് കമ്മിഷണര്‍ തോമസ് ക്ര്മ്പ്ടര്‍ എന്നിവരെ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയുംആശങ്കള്‍ അറിയിച്ചു.
അന്വേഷണം ത്വരിതപ്പെടുത്തമെന്നു അധിക്രുതര്‍ ആറിയിച്ചു. ലഭ്യമായ വിവരം വച്ച് എന്തെങ്കിലും ഫൗള്‍ പ്ലെ നടന്നതായി കരുതാന്‍ ന്യായം കാണുന്നില്ലെന്നാണു ഇതുവരെയുള്ള പോലീസ് നിലപാട്.
see also:
https://www.facebook.com/groups/750363821670243/

https://fundly.com/find-jasmine-joseph

https://www.facebook.com/findjasmine
ജാസ്മിന്‍ ജോസഫിനു വേണ്ടിയുള്ള അന്വേഷണം തുടരുന്നു
Join WhatsApp News
PAUL MAHARANI 2014-02-27 16:25:26
We will prey for her
PAULOSE ARIKUPURATHU 2014-02-27 19:49:39
PLEASE PRAY FOR HER SAFE RETURN
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക