Image

മാത്യു വര്‍ഗ്ഗീസിനും ഡോ. കെ.സി സണ്ണിയ്‌ക്കും സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 09 November, 2011
മാത്യു വര്‍ഗ്ഗീസിനും ഡോ. കെ.സി സണ്ണിയ്‌ക്കും സ്വീകരണം
സൗത്ത്‌ ഫ്‌ളോറിഡ: ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഫ്‌ളോറിഡ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) 2012- 13 കാലയളവിലേക്ക്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാത്യു വര്‍ഗീസിനും, കേരളാ യൂണിവേഴ്‌സിറ്റി നിയമ വകുപ്പ്‌ മേധാവി ഡോ. കെ.സി. സണ്ണിയ്‌ക്കും സ്വീകരണം നല്‍കുമെന്ന്‌ പ്രസിഡന്റ്‌ സുനില്‍ തൈമറ്റം, സെക്രട്ടറി തങ്കച്ചന്‍ കിഴക്കേപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

നവംബര്‍ 12-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ കോറല്‍സ്‌പ്രിംഗ്‌ ഇന്ത്യാ ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ വെച്ചാണ്‌ സ്വീകരണ സമ്മേളനം സംഘടിപ്പിക്കുന്നത്‌. ഐ.പി.സി.എന്‍.എ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാത്യു വര്‍ഗ്ഗീസ്‌ ഏഷ്യാനെറ്റ്‌ യു.എസ്‌.എയുടെ ഓപ്പറേഷന്‍സ്‌ മാനേജരും, മുമ്പ്‌ നിരവധി സാമൂഹ്യ-സംസ്‌കാരിക സംഘടനകളിലെ നേതൃപാടവം തെളിയിച്ച വ്യക്തിയുമാണ്‌.

ഡോ. കെ.സി സണ്ണി തെരഞ്ഞെടുപ്പ്‌ നിയമത്തില്‍ ഡോക്‌ടറേറ്റ്‌ നേടിയ വ്യക്തിയാണ്‌. ഇന്ത്യയിലും വിദേശത്തും പല യൂണിവേഴ്‌സിറ്റികളിലും പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌.

സ്വീകരണ സമ്മേളനത്തില്‍ സൗത്ത്‌ ഫ്‌ളോറിഡയിലെ വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കളും, പ്രസ്‌ ക്ലബ്‌ നേതാക്കളും പങ്കെടുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
മാത്യു വര്‍ഗ്ഗീസിനും ഡോ. കെ.സി സണ്ണിയ്‌ക്കും സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക