Image

അരമനയില്‍ നിന്ന് അരങ്ങത്തേക്ക്…. ഒരു ബിഷപ്പിന്റെ കഥ - സിറിയക്ക് സ്‌കറിയ

സിറിയക്ക് സ്‌കറിയ Published on 06 March, 2014
അരമനയില്‍ നിന്ന് അരങ്ങത്തേക്ക്…. ഒരു ബിഷപ്പിന്റെ കഥ - സിറിയക്ക് സ്‌കറിയ
അപൂര്‍വ്വമായ ഒരു വ്യക്തിത്വമാണ് കത്തോലിക്കാ സഭയിലെ ബിഷപ്പായ മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലിന്റേത്. കാരണം മറ്റൊന്നുമല്ല അദ്ദേഹം അരമനയുടെ മതില്‍ക്കെട്ടുകള്‍പ്പുറത്ത് നിന്ന് പറയേണ്ടത് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതുതന്നെ.
കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ യുനെസ്‌കോ ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരം രഹസ്യമായി ആസൂത്രണം ചെയ്യപ്പെട്ടപ്പോള്‍ വിലപേശപ്പെട്ട ജനതയാണ് മലയോര കര്‍ഷകര്‍.
പ്രതിഷേധങ്ങള്‍ ഏത് തലം വരെ പോകുമെന്നു വരെ പഠനപരിധിയില്‍ വന്നപ്പോള്‍ ചാക്കിലാക്കേണ്ടവരെ മുന്‍കൂട്ടി തന്നെ വരുതിയില്‍ നിര്‍ത്തുവാന്‍ പഠന ഏജന്‍സികള്‍ ബുദ്ധിപൂര്‍വ്വം അങ്ങനെ ഇടതും വലതും ഒക്കെ ആദ്യം പരിസ്ഥിതി വാദത്തിന്റെ ചുവടുപിടിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചപ്പോള് സഭയുടെ ചിട്ടവട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി ജനങ്ങളോടൊപ്പം നീങ്ങിയ ഇടുക്കി ബിഷപ്പ് പലതലത്തില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങി.
എന്നാലിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭാവിയെ പോലും ബാധിക്കാവുന്ന ഒരു വിഷയമായി കസ്തൂരിരംഗന്‍ പ്രശ്‌നം മാറിക്കഴിഞ്ഞിരിക്കുന്നു.

ഇവിടെ കാണുന്ന സമരത്തിന്റെ പ്രത്യേകത മതേതരത്വത്തിന്റെ മഹനീയ മാതൃകയാണ്. ഫാ. കൊച്ചുപുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള ഹൈറേഞ്ച് സംരക്ഷണ സമിതിയില്‍ ഏതൊക്കെ മതവിശ്വാസികള്‍ ഈ ഭൂമിയുണ്ടോ അവരെയെല്ലാം കാണാന്‍ കഴിയും.
കേരളം ഇന്‍ഡ്യ എന്ന മതേതരരാജ്യത്തിന് നല്‍കുന്ന ഒരു സന്ദേശം കൂടിയാണ് ഈ സമരമുന്നണി.
വര്‍ഗ്ഗമോ വര്‍ണ്ണമോ ജാതിമതഭേദമോ അല്ല ജീവിക്കാനുള്ള മനുഷ്യന്റെ അവകാശ സംരക്ഷണമാണ് ഗവണ്‍മെന്റിന്റെ ചുമതല എന്ന ഓര്‍മ്മപ്പെടുത്തലുമാണ് ഈ സമരം.
പ്രശ്‌നാധിഷ്ഠിത രാഷ്ട്രീയമാണ് ആധുനിക മനുഷ്യന് ജനാധിപത്യം എന്ന തത്വം അടിവരയിട്ട് ഉറപ്പിക്കുന്ന സമരം.

ഇവിടെ വിയര്‍ക്കുന്നവരില്‍ ക്രിസ്ത്യന്‍ നേതാക്കന്മാരുണ്ട്, ഒരു മന്ത്രിസഭയുണ്ട്, ഒരു മുന്നണിയുണ്ട്.
ഇതുവരെയുള്ള വസ്തുതകള്‍് വിലയിരുത്തുമ്പോള്‍ കസ്തൂരിരംഗന്‍ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെട്ട ഒരു വ്യക്തിത്വമാണ് ഇടുക്കി ബിഷപ്പ് മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലിന്റേത്.

Ecclesial നിലവാരം വിട്ട് പ്രവര്‍ത്തിച്ചു എന്ന് ചില പ്രമാണിമാര്‍ economical paradigm ന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിലയിരുത്തുമ്പോള്‍ ഇടയന്‍ അജഗണത്തിന്റെ താല്പര്യം കാക്കണ്ടേവനാണ് എന്ന ദൈവികനിയമം കാത്ത മാര്‍ മാത്യൂ മറ്റു ബിഷപ്പുമാര്‍ക്ക് പോലും മാതൃകയാകുന്ന കാലം വിദൂരമല്ല.
വലതും ഇടതും പങ്കുവയ്ക്കലിന്റെ രാഷ്ട്രീയം കളിക്കുന്ന കേരളത്തില്‍ അരമനയില്‍ നിന്ന് അരങ്ങത്തേക്ക് ഇറങ്ങിയ ഈ പുരോഹിത ശ്രേഷ്ഠനെ അംഗീകരിക്കാന്‍ ഇനിയും അനേകര്‍ മുമ്പോട്ടു വരേണ്ടതുണ്ട്.

കസ്തൂരിരംഗന്‍ സമരത്തില്‍ ഒരു 'X factor' എന്ന് വിശേഷിപ്പിക്കാവുന്നത് മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലിന്റെ നിലപാടുകളാണ്.

ആ ഇടപെടലുകളാണ്  മാണിസാറിനെയും ഉമ്മന്‍ ചാണ്ടി സാറിനെയും പതിവ് അടവു നയത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

കതിരേല്‍ വളം വയ്ക്കുന്ന ഒരു സാഹചര്യത്തിലും എന്തെങ്കിലും ആശ്വാസം മലയോര കര്‍ഷകര്‍ക്ക് ലഭിക്കാനിടയായാല്‍ ഒരു മഹാത്ഭുതം എന്നേ വിശേഷിപ്പിക്കാനാവൂ.


അരമനയില്‍ നിന്ന് അരങ്ങത്തേക്ക്…. ഒരു ബിഷപ്പിന്റെ കഥ - സിറിയക്ക് സ്‌കറിയ
Join WhatsApp News
Saji Antony 2014-03-09 10:17:28
This bishop has to resign and join politics. No values to guide the Christians . He is the main reason to manipulate the kasthurirangan report. Let him spend some time to read the report and then do something good for the common people instead of supporting the rich mafia.
George 2014-03-13 05:29:51
Totally agree with the above. Can he find out how much LAND his Catholic/Christian and other congregations illegally posses in the area he talks about ? Can he or his fellow bishops make public the huge amount spend for the "Pala Vatican" ??
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക