Image

ദുഷ്‌പ്രചാരണങ്ങള്‍ അമ്മയെയോ ആശ്രമത്തെയോ ബാധിക്കില്ല: മോഹന്‍ലാല്‍

Published on 08 March, 2014
ദുഷ്‌പ്രചാരണങ്ങള്‍ അമ്മയെയോ ആശ്രമത്തെയോ ബാധിക്കില്ല: മോഹന്‍ലാല്‍
കൊച്ചി: ഇപ്പോള്‍ നടക്കുന്ന ദുഷ്‌പ്രചാരണങ്ങള്‍ മാതാ അമൃതാനന്ദമയിയെയോ ആശ്രമത്തെയോ ബാധിക്കില്ലെന്ന്‌ നടന്‍ മോഹന്‍ ലാല്‍. പ്രചാരണങ്ങള്‍ അമ്മയിലുള്ള വിശ്വാസത്തെ ബാധിക്കില്ല. അതെല്ലാം കാര്‍മേഘം പോലെ പെയ്‌തു തീരുമെന്നും ലാല്‍ പറഞ്ഞു.

അമ്മയുമായി എനിക്ക്‌ 40 വര്‍ഷത്തിലേറെയായി ബന്ധമുണ്ട്‌. വിശ്വാസിയെന്ന നിലയിലും അമ്മയും മകനുമെന്ന നിലയിലും ആ സ്‌നേഹവും കാരുണ്യവും ഏറ്റുവാങ്ങിയിട്ടുണ്ട്‌. അര നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട ഏറ്റവും വലിയ മഹാത്മാവ്‌ അമൃതാന്ദമയിയാണെന്നാണ്‌ തന്റെ അഭിപ്രായം. അമ്മയുടെ വ്യക്‌തിത്വം പവിത്രമാണെന്ന്‌ എനിക്കും കുടുംബത്തിനും ബോധ്യപ്പെട്ടതാണ്‌. അമ്മ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നവരാണ്‌ ഏറെയും. അതൊന്നും കണ്ടില്ലെന്നു നടിക്കുന്ന കുറച്ചുപേരുമുണ്ട്‌. അവര്‍ തെറ്റു തിരുത്തട്ടെ എന്നാണ്‌ പ്രാര്‍ഥന- മോഹന്‍ലാല്‍ പറഞ്ഞു.

കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും മഹാത്മാക്കള്‍ക്ക്‌ എതിരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്‌. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എതിര്‍ക്കുന്ന കുറച്ചുപേരുണ്ടാവുമെന്നും ലാല്‍ പറഞ്ഞു.
കൊല്ലം: ആശ്രമം തുറന്നപുസ്തകമാണെന്നും ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അമൃതാനന്ദമയി മഠം. ആശ്രമത്തിന്‍െറ കണക്കുകള്‍ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം. കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കുന്നുണ്ട്. സ്വിസ് ബാങ്കില്‍ ആശ്രമത്തിന് ഒരുഅക്കൗണ്ടുമില്ല. വിദേശങ്ങളിലെ ഭക്തര്‍ ക്ഷണിക്കുന്നതിനാലാണ് അമ്മ ആ മക്കളുടെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. വിദേശത്തുള്ള ഒരു ആശ്രമത്തിലും അമ്മ ട്രസ്റ്റിയല്ല. മഠത്തിനെതിരായ എല്ലാ ആരോപണങ്ങളും പൂര്‍ണമായും നിഷേധിക്കുന്നു.എല്ലാ മക്കളോടും ശാന്തമായിരിക്കാനും വികാരാധീനരാകാതെ മനസംയമനത്തോടെ ഇരിക്കാനും അഭ്യര്‍ഥിക്കുന്നു- അമൃതാനന്ദമയിയുടെ പേരിലിറക്കിയ വാര്‍ത്താകുറിപ്പില്‍ മഠം വ്യക്തമാക്കി.
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ ഗെയില്‍ ട്രെഡ്വെല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത് തടയാന്‍ നീക്കം നടക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ ആരോപിച്ചു. ഗെയിലിന്‍െറ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് കൈരളി ടിവിക്ക് മഠം അധികൃതര്‍ വക്കീല്‍ നോട്ടീസ് അയച്ചു. മഠത്തിനെതിരെയുള്ള ആരോപണങ്ങള്‍ സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്നും ഒ.എന്‍.വി. കുറുപ്പ്, ബി.ആര്‍.പി ഭാസ്കര്‍, സക്കറിയ, ശശികുമാര്‍, സ്വാമി സന്ദീപാനന്ദഗിരി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു
John Brittas about his interview of Gail

I have been resisting my own urge to comment about my interview of Gail Tredwell. But as there have been many wild imaginations and attempts to bring in a communal twist, let me state certain facts.

Interview of Gail was simply upholding the basic tenet of journalism that, we need to give expression to all sides. Gail's book and responses to that, were abandoned and I wanted to fill the void. Dont you think that the average viewer was craving to see, hear.. what and who is Gail! That resulted in its huge impact with unprecedented viewership and responses.

Just because somebody didnt do ..doesnt deny me my privilege of exercising my media freedom and obligation.In fact many of the questions were based on the charges made by the Mat itself, like, why did she kept mum for all these years, what prevented her from leaving the Ashram instead of pulling on for two decades etc. I or my channel didn't take any position but left the interview to the wisdom and judicial prudence of the viewers. Now certain attempts to communalise the issue is simply atrocious.

My interview of Amma couple of years back was lauded and appreciated by devotees. Even Amma's bite was played up in an interview done with Mohan Lal. I have a glee as I see JB Juction clipping of Mohan Lal being repeated on Amrutha Channel now! Further, how can the memory of these malicious minds be so short..we carried the CDs of the polygraph tests of two priests and a nun in the Abhaya case for hours which was bordering un-ethical journalism.

Didn't we campaign against the 'Thiru Kesam" saga of Kanthapuram? I personally interviewed Sister Jesmy where she made all sorts of references about sexual escapades of priests.

Those people who found them to be right journalistic steps have no right to even point their finger once! We were wholeheartedly ready to do an interview of Amma or Amrutha Swarupananda pre-Gail Interview or Post-interview.

Let them come up and use our media space to challenge Gail instead of resorting to black mailing, legal threats and slandering. I have put in 25 years in journalism and I believe in certain values irrespective of my likely politics.

ദുഷ്‌പ്രചാരണങ്ങള്‍ അമ്മയെയോ ആശ്രമത്തെയോ ബാധിക്കില്ല: മോഹന്‍ലാല്‍
Join WhatsApp News
vishvaasi 2014-03-08 20:03:00
എന്റെ ലാലേ, ഇങ്ങനൊക്കെ പറഞ്ഞാല്‍ എന്തു ചെയ്യും? നിയമം അതിന്റെ വഴിക്കു പോകണ്ടേ? അമ്മയുടെ കൂടെ ഇരുപതു വര്‍ഷം താമസിച്ച ഒരാള്‍ പറയുന്നതു അപ്പാടെ കള്ളമായിരിക്കുമോ?
അഭയ കേസ് ഉണ്ടായപ്പോള്‍ ഇതു തന്നെ പറയാനാണു സത്യ ക്രിസ്ത്യാനിയായ എനിക്കും തോന്നിയത്. വൈദികരൊന്നും തെറ്റു ചെയ്യില്ല എന്ന്. എന്നിട്ട് കേരളത്തിലെ മാധ്യമങ്ങള്‍ ഉറഞ്ഞു തുള്ളുന്നതു കണ്ടു. പോട്ട സംഭവത്തിലും അതു തന്നെ കണ്ടു. നിയമവും മാധ്യമങ്ങളുമൊക്കെ വര്‍ഗീയമായി പെരുമാറിയാല്‍ എന്തു ചെയ്യും?
എസ്കെ 2014-03-09 04:58:18
ഇദ്ദേഹം A സര്‍ട്ടിഫിക്കറ്റ് കൊടുത്തു.
സമൂഹത്തെ ബാധിച്ചിരിക്കുന്ന എല്ലാ രോഗങ്ങളും ജാതിയുടെയും മതത്തിന്‍റെയും ഭൂതക്കണ്ണാടിയിലൂടെ നോക്കി കാണുന്ന വിവരദോഷികളായി നമ്മള്‍ മാറിയിരിക്കുന്നു. 

Samuel 2014-03-09 06:25:26
I am a christian living in US and every time I visit Kerala love to visit the Ammas asramam. It is a pleasure to see the discipline of the devotees or the visitors, especially a state like Kerala Mostly mindless and undiscilpined mob loves to see turmoil rather than discipline. I always being surprised by the growth of the asramam in all areas especially education and healthcare. A vast organization like the asramam, it is not possible to micro manage every activity within or outside. There are Judas every where. Please just think about the money they spend on the poor and the needy that surpass every religious organization in Kerala. Please do not tarnish the good name for some political benefit or religious reason. Come together and pray for the asramam to grow that shows genuine mercy. They show the love by deeds not by blabbering.
bhakthan 2014-03-09 06:42:25
Whose money Amma is getting and spending? Every godmen will do some charity work. But it should not be a pretext for illegal things.
Truth man 2014-03-09 09:08:11
Dear lal you area movie star you don,t know about ashram . You know swami sandeepanandagiri what he said about Amma.Watch his great speech ,he has a lot of degree.He is talking about Hindu God I like it and he said Amma is wrong. After the investigation if she is good I will also can believe Amma and worship .But if she is doing good thing she is a good woman ok  don,t be blind .let us wait and see. Swami sandeepanandagiri  is a good man listen to him in t.v.  Thank you very much
Ajith 2014-03-09 09:30:07
സത്യത്തിനു വേണ്ടിയുള്ള പ്രയാണത്തില്‍ മഹത്തുക്കളെ കല്ലെറിയാന്‍ തിടുക്കം കൂട്ടുന്ന ജാരസന്തതികള്‍ എന്നും നമുക്ക് കാണാം. മുള്‍പ്പാത വിരിക്കാനും കല്ലെറിയാനും ആളുകള്‍ക്ക് ഉത്സാഹം കൂടും. പക്ഷെ നാം ഒരു കാര്യം ചെയ്യുന്നതിനു മുന്‍പ് രണ്ടു വട്ടം ആലോചിക്കണം. നാം ആരെയാണ് കല്ലെറിയാന്‍ പോകുന്നത്? അതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടാകുമോ? അതിനു തനിക്കു യോഗ്യത ഉണ്ടോ? ഇത്തരം പര്യാലോചനയില്‍ നമുക്ക് തന്നെ ഉത്തരം കിട്ടും. ആവേശമല്ല ആത്മ സംയമനമാണ് നമുക്ക് വേണ്ടത്.

Ajith 2014-03-09 09:31:25
വിമര്‍ശനങ്ങളാകാം, പക്ഷേ അപകീര്‍ത്തിപ്പെടുത്തുന്ന, അപഹാസ്യരാക്കുന്ന, പരിഹസിക്കുന്ന പുസ്തകങ്ങള്‍ അരുതാത്തതാണ്. അമ്മ ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന വ്യക്തിയാണ്. അമ്മയെ താഴെനിന്ന് കുറെപേര്‍ ഒന്നിച്ച് കല്ലെറിഞ്ഞാല്‍ അത് ആകാശത്ത് കൊള്ളില്ല. 

ആ കല്ല് തിരിച്ച് വന്നുവീഴുന്നത് ഏതെങ്കിലും പാവപ്പെട്ടവന്റെ തലയിലായിരിക്കും. അത് തടയാന്‍ നമുക്ക് കഴിയണം. ജാതിമതവേര്‍തിരിവില്ലാതെ എല്ലാവിഭാഗം ജനങ്ങള്‍ക്കും സേവനംചെയ്യുന്ന ഈശ്വരതുല്യയായ, ഗുരുതുല്യയായ അമ്മയെ ബോധപൂര്‍വം കരിവാരിതേയ്ക്കുക, അതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകനാം 
Ajith 2014-03-09 09:39:37
Any one  can raise allegations against anyone. What they should do is to list the proofs .Else there is no end to it . WE can tell 100 lies but when we combine all these its not going to align correctly.That is the problem with the Gails allegations.She is listing the allegations but  NOT EVEN A  SINGLE PROOF to proove it. I can Say  Pinarayi Vijayan  KILLED TP ,but is it Pinarayi's job to proove he is innocent Or is it MY JOB to Proove he is guilty ? 

She said in the intervew that the first 6 years in the Ashram was full of happiness but then
Britas reminded her that didnt you say you were abused in the first 4 years !!! Ths is the problem with lying. You can tell lies  you will get caught at some point.
എസ്കെ 2014-03-09 10:23:27
ഒന്നുകില്‍ എല്ലാവരും പോളിഗ്രാഫ് ടെസ്റ്റ്‌ എടുക്കുക. അല്ലെങ്കില്‍ പഴയ പരിപാടിയായ തിളച്ച എണ്ണയില്‍ കൈമുക്കട്ടെ. ഏതെങ്കിലും മതത്തിന്‍റെ പിന്തുണയുണ്ടെങ്കില്‍ ഏതു തല്ലിപ്പൊളിക്കും ഇന്ത്യയില്‍ ആത്മീയത ഓതാം.
Anthappan 2014-03-10 09:21:10
Religious Gurus, Politicians, and Film artists think they are powerful and can spit out any garbage and anybody will buy it. The actual power they have is object power. Money, power, and status in society are some of the object from which they draw the energy and project in society as divine power. All these powers are associated with objects and have nothing do with the spiritual energy we have within us. All these people, including Amma, Achan, Bishops, Thanthries, Politicians, and Business Magnets all over the world are in a network and continuously exploiting the weak in the society. The disgruntled inmate, who wrote a book about the illegitimate activities and sexual orgies severed from the Madam under the burden of guilt and revealing everything to the world. As many writers like Zachariah and ONV demanding to look into these allegations and clear the ground, all the writers in USA must raise their voice against the organized crime against humanity by the so called elite class. The leaders in Kerala are not interested in finding out the truth and eve don’t want to stir up anything because their association with the exploiters. They condemn the law of the land make moronic statements to support the alleged activities of the Madam. They are insulting the intelligence of thousands of honest and thinking type of people with their irresponsible behavior and action. It is time for pravas writers to stand up together for injustice. Kudos for Mr. Andrews for his brilliant, thought provoking, and courageous comments. He time and again shows that the one man army is much stronger than thousands of soldiers. I leave you with this beautiful poem written by for your thoughts Maria Luisa Taylor Courage is doing what is right, Courage it takes to speak the, truth Courage it takes to be yourself Courage to stand out Courage to be me Courage is love, It brings hope Courage gives you the strength, To all weaknesses Courage is something any, one can achieve The heart of love is, Courage Don't close your eyes on the world, There are many who cares for you, Face your life and its trials with, a quiet mind and courageous, Smile Courage is my last name
sasindran 2014-03-10 12:08:49
സന്തോഷ്‌ മാധവനിലൂടെ തുടങ്ങിയ ആള്‍ദൈവവിരുദ്ധവികാരം ആളിക്കത്തിയപ്പോള്‍ ആത്മീയതയുടെ ചില്ലറക്കച്ചവടക്കാരായ അനേകം ചെറുകിടദൈവങ്ങള്‍ പോലിസിനെപ്പേടിച്ചു കടപൂട്ടി സ്ഥലംവിട്ടിരുന്നു.. വെള്ളം മന്ത്രിക്കലും, തുള്ളലും, ഉറയലും, ഉറുക്ക് കെട്ടലും, ചാത്തന്‍ സേവയും വെളിപ്പെടലുമൊക്കെ നടത്തി ഉപജീവനം കഴിച്ചുകൊണ്ടിരുന്ന ചെറുകിട ദൈവങ്ങള്‍ പലരും ഫീല്‍ഡ് വിട്ടെങ്കിലും വന്‍കിട ദൈവങ്ങളെ ആരും തൊടാന്‍ തയ്യാറായിരുന്നില്ല.. കെട്ടിപ്പിടിയും ,മുടിബിസ്സിനസും, ആത്മീയ യാത്രകളും, പാലുകുടിയുമൊക്കെയായി അവര്‍ തങ്ങളുടെ സാമ്രാജ്യം വലത്താക്കിക്കൊണ്ടേയിരുന്നു.. പതിനായിരം കോടിയുടെ ആത്മീയ അവിഹിത വ്യാപാരം നടത്തിയാലും പത്തുകോടിയുടെ കാരുണ്യ പ്രവര്‍ത്തനം നടത്തിയാല്‍ എല്ലാം സാധുവാക്കപ്പെടുമെന്ന ഭരണവാക്യത്തില്‍ തട്ടിപ്പുകള്‍ പൊടിപൊടിച്ചു കൊണ്ടിരുന്നു.. ദുരൂഹമരണങ്ങള്‍, സ്ഥലം കയ്യേറലുകള്‍, തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍, വയല്‍ നികത്തല്‍, ആശ്രമത്തിനുകീഴിലുള്ള സ്ഥാപനങ്ങളില്‍ നടന്നുവന്ന തൊഴില്‍ പീഡനങ്ങള്‍, നികുതിവെട്ടിപ്പുകള്‍ ഇവയൊന്നും ആരും കണ്ടതായി നടിച്ചില്ല. ഭരണവും നിയമവും പോലിസുമെല്ലാം ആള്‍ ദൈവത്തിന്‍റെ കാലുപിടിക്കലിനും കെട്ടിപ്പിടിക്കും വേണ്ടി ക്യൂ നിന്നപ്പോള്‍ എതിര്‍പ്പിന്‍റെ സ്വരങ്ങളെ അടിച്ചമര്‍ത്തിയെന്നതാണ് സത്യം.. രാഷ്ട്രിയ സമുദായ നേതാക്കള്‍ക്കും അവരുടെ ശിങ്കടികള്‍ക്കും സൌജന്യ ചികല്‍സ തുടര്‍വിദ്യാഭ്യാസം തുടങ്ങിയ ഓഫറുകള്‍ക്ക് മുന്നില്‍ ആരോപണങ്ങള്‍ക്കെതിരെയുള്ള അന്വേഷണങ്ങളുടെ മുനയൊടിഞ്ഞിരുന്നു.. എന്നാല്‍ ഇപ്പോള്‍ കാലം മാറി.. അര്‍ദ്ധരാത്രിയില്‍ സൂര്യന്‍ ഉദിച്ചിരിക്കുന്നു... തങ്ങള്‍ കണ്ടതും അനുഭവിച്ചതുമായ പലതും വിളിച്ചുപറയാന്‍ ആളുകള്‍ സ്വയം തയ്യാറായി മുന്നോട്ടുവരുന്നു.. എന്നാല്‍ ഭീഷണിയും കേസും മറ്റു പ്രലോഭനങ്ങളും ഇത്തരം സ്വരങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുമ്പോളാണ് മാധ്യമങ്ങളുടെ ഇടപെടല്‍ ആവശ്യമായി വരുന്നത്.. ആള്‍ ദൈവാശ്രമത്തില്‍ വെച്ച് താന്‍ അനുഭവിച്ച പീഡനങ്ങളുടെ ദുരന്തകഥ ഒരാള്‍ ലോകത്തോട്‌ വിളിച്ചുപറയുമ്പോള്‍ മതവികാരം ഇളക്കിവിട്ട് അതിനെ നേരിടാമെന്ന് കപട ദൈവങ്ങള്‍ കരുതുമ്പോഴാണ് കൈരളിപോലുള്ള ചാനലുകളുടെ പ്രാധാന്യം വെളിപ്പെടുന്നത്.. ജനങ്ങളോട് എന്താണോ പറയുന്നത് ഗെയിലിന്‍റെ വെളിപ്പെടുത്തലുകള്‍ യാതൊരുവിധ മുറിച്ചുമാറ്റലുകള്‍ക്കും വിധേയമാക്കാതെ, ആത്മീയക്കച്ചവടത്തിലെ പൊള്ളത്തരങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കാന്‍ കൈരളി നടത്തിയ ശ്രമത്തെ കുറച്ചുകാണാന്‍ കഴിയില്ല.. വലിയൊരു ആത്മീയ പാരമ്പര്യമുള്ള നാടാണ് നമ്മുടെ രാജ്യം.. ശങ്കരാചാര്യര്‍, ശ്രീരാമപരമഹംസര്‍, വിവേകാനന്ദന്‍, രമണ മഹര്‍ഷി, നാരായണ ഗുരു, നിത്യചൈതന്യയതി തുടങ്ങിയ ആത്മീയ മഹാ പ്രതിഭകളുടെ ഇടയിലേക്ക് സ്വയം സ്ഥാപിക്കപ്പെട്ട സിംഹാസനത്തില്‍ ആത്മീയത വിറ്റ് വളരുന്ന കള്ളനാണയങ്ങളെ പൊളിച്ചു കാണിക്കേണ്ടത് മാധ്യമധര്‍മ്മം തന്നെയാണ്.. നിര്‍ഭാഗ്യവശാല്‍ മതത്തിന്‍റെയും വിശ്വാസത്തിന്റെയും പേരില്‍ സുരക്ഷിത കവചമൊരുക്കി തട്ടിപ്പ് നടത്തുന്നവരെ പൊളിച്ചടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയാണ് നമ്മുടെ പല മാധ്യമങ്ങളും നിലപാടെടുത്തത്... സന്തോഷ്‌ മാധവനും, ആശാരാം ബാപ്പുവും, നിത്യാനന്ദയുമൊക്കെക്കൂടി നാറ്റിച്ചുകുളമാക്കിയ ഇന്ത്യന്‍ ആത്മീയതയുടെ നാറുന്ന മറ്റൊരു മുഖമാണ് ഗെയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.. വെളിപ്പെടുത്തലുകള്‍ നെഞ്ചുറപ്പോടെ പറയുന്നവരുടെ ശബ്ദം ഒതുക്കപ്പെടാതെ ലോകത്തെ കേള്‍പ്പിക്കാന്‍ ആരുമില്ലെങ്കില്‍ ആള്‍ദൈവങ്ങള്‍ നാടിനെ അന്യാധീനപ്പെദുത്തുന്ന കാഴ്ചയായിരിക്കും നമുക്ക് കാണേണ്ടിവരുക... ബേപ്പൂര്‍ സുല്‍ത്താന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഇവരൊക്കെ വളിവിടുന്ന വെറും മനുഷ്യര്‍ മാത്രമാണ്.. ആള്‍ ദൈവങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ മൃദുസമീപനമെന്ന നിലപാടുകള്‍ മാറ്റി വിശുദ്ധനരകത്തിലെ വെളിപ്പെടുത്തലുകള്‍ കേരളിയ സമൂഹത്തില്‍ ജനിപ്പിച്ച സംശയങ്ങളെ ബലപ്പെടുത്തും വിധം ഗെയിലിന്‍റെ നാവില്‍നിന്നും കാര്യങ്ങള്‍ കേള്‍ക്കാന്‍ അവസരംമൊരുക്കിക്കൊണ്ട്, പലരും മുക്കിയ വിഷയത്തെ പൊതുസമൂഹത്തില്‍ തുറന്നുകാട്ടി കൈരളി ചാനല്‍ മാനം രക്ഷിച്ചു
andrews-Millennium bible 2014-03-10 18:48:27

HINDUISM IS IT A PRIVATE PROPERTY OF A FEW ?


Most people get confused what Hinduism is. Hinduism is one of the greatest thoughts in the world. It is very broad, vast like the mighty ocean. It is not a particular religion. It is a collection of all different kind and even contradicting thoughts. Atheism, monotheism, polytheism, cosmotheism, microtheism; Jainism,Buddhism and even Indian Christianity & Islam is part of Hinduism. Middle eastern/ Mediterranean thoughts and even Christianity was influenced by Hinduism. Many of the sayings of Jesus, that is narrated in the gospels are borrowed from Buddhism. So Hinduism is not an isolated or secluded religion within in the geographical boundaries of the Indian Sub-continent. The literature of Hinduism is so vast a human many need several lives to read them. All the scholars of Hinduism were never able to learn even a small fraction of Hinduism.

So it is unfortunate that Hinduism is understood as it is practiced by a Hindu religious man or devote. The temple Hinduism is very confusing and it is very far away from the core of Hinduism. People measure religion by what is practiced and performed by its members. “ The holy books” has great ideas and thoughts. But that doesn’t mean that what ever is done by a member of that particular religion is what is said in those books. You cannot identify the deeds of any devote to his religion. A cunning devote { not a true one} will always try to associate his deeds to the religion and the god of that religion. That was one of the major draw backs of all religion. '' In the name of god”- the cruel, cunning and selfish did evil. Wars in the name of god has killed more humans than the total of all political wars combined.

Religion and the deeds of the devotee must be seen separate. Christian priests are getting arrested world wide for crimes they did. Several pastors are in American prisons for crimes and fraud. But in India; things are different. Politicians and religious leaders commit crime and seek shelter under the party or religion. That is evil. It must not be tolerated in order for the civilization to survive.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക