Image

ചുമതലാ ബോധമില്ലാത്ത പ്രസിഡന്റുമാര്‍!! (കൈരളി ന്യൂയോര്‍ക്ക്‌)

Published on 09 March, 2014
ചുമതലാ ബോധമില്ലാത്ത പ്രസിഡന്റുമാര്‍!! (കൈരളി ന്യൂയോര്‍ക്ക്‌)
വളരെ സങ്കടകരമായ ഒരു വാര്‍ത്തയാണ്‌ കഴിഞ്ഞ ആഴ്‌ച ന്യൂയോര്‍ക്ക്‌ മലയാളികള്‍ക്ക്‌ ശ്രവിക്കാനിടയാത്‌. ലോംഗ്‌ഐലന്റില്‍ 22 വയസ്സായ ഒരു പെണ്‍കുട്ടിയെ കാണാതായിരിക്കുന്നു. ആര്‍ക്കും ഒരു എത്തുംപിടിയും കിട്ടാത്ത വിധത്തിലാണ്‌ കാര്യങ്ങളുടെ പോക്ക്‌. ഇവിടെ നാസ്സൂ കൗണ്‌ടി പോലീസ്‌ ഓഫീസിലും ക്രിസ്‌ ക്രിസ്റ്റിയെ പോലുള്ളവര്‍ കയറിപ്പറ്റിയിട്ടുണ്‌ടോ എന്നു സംശയിക്കേണ്‌ടിയിരിക്കുന്നു. കാരണം സാധാരണ ഒരു മിസ്സിംഗ്‌ കേസ്‌ റിപ്പോര്‌ട്ട്‌ ചെയ്‌തു കഴിഞ്ഞാല്‍ 48 മണിക്കൂറിനു ശേഷം ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിക്കുന്നതാണ്‌. ഇവിടെ ഒരാഴ്‌ചകഴിഞ്ഞിട്ടും പോലീസ്‌ ഒച്ചിന്റെ വേഗതയില്‍ അന്വേഷണം ആരംഭിച്ചിട്ടേയുള്ളു. എന്തുകൊണ്‌ട്‌ എന്നു ചോദിച്ചാല്‍ പ്രത്യേക ഉത്തരമൊന്നുമില്ല, അത്രതന്നെ.

ഇത്തരുണത്തില്‍ കമ്യൂണിറ്റിക്ക്‌ എന്തുചെയ്യാന്‍ സാധിക്കും എന്നുള്ളതാണ്‌ ചോദ്യം. ലോംഗ്‌ ഐലന്റ്‌ ഏരിയയിലും, ക്യൂന്‍സ്‌ ഏരിയയിലുമായി കുറഞ്ഞത്‌ അഞ്ചു മലയാളി അസോസിയേഷന്‍സ്‌ എങ്കിലുമുണ്ട്‌. കൂടാതെ വടക്കേ ഇന്‍ഡ്യാക്കാരുടെ വക അസോസിയേഷന്‍സ്‌ വേറെ. ഇതിലെല്ലാമുപരി കേരള സെന്റര്‍, കള്‍ച്ചറല്‍ സെന്റര്‍ അങ്ങനെ പലതും. ഇവിടെ പ്രസക്തമായ ചോദ്യം ഇതില്‍ ഏതെങ്കിലും ഒരസോസിയേഷന്‌ ഇതൊരു കമ്യൂണിറ്റി ഇഷ്യൂ ആയി എടുത്ത്‌, ഒരു മീറ്റിംഗ്‌ വിളിച്ചു കൂട്ടാനോ, അടുത്ത നടപടികളിലേക്ക്‌ കടക്കാനോ തയ്യാറായോ?. ഇങ്ങനെയുള്ള കമ്യൂണിറ്റി ഇഷ്യൂകളില്‍ ഇടപെടാന്‍ അതിന്റെ പ്രസിഡന്റുമാര്‍ക്ക്‌ സാധ്യമായില്ലെങ്കില്‍ പിന്നെന്താണ്‌ ഈ അസോസിയേഷനുകളുടെ ലക്ഷ്യം.

ഇത്രയും കുറിച്ചപ്പോള്‍ പ്രസിഡന്റായി ചമഞ്ഞു നടക്കുന്നവര്‍ ചിന്തിച്ചു കാണും ഈ എഴുതുന്ന ആള്‍ എന്തൊക്കെ ചെയ്‌തിട്ടുണ്ടോയെന്ന്‌. പറയാം - കേരളാ സെന്ററിന്റെ ഖജാന്‍ജിയായി രണ്‌ടു ടേം പൂര്‍ത്തീകരിച്ചിട്ടുണ്ട്‌. അത്രയെ ഉള്ളോ? അല്ല, ഇനിയും പറയാം. ഇവിടെ ലോബീംഗ്‌ പവറുള്ള ഏക അസോസിയേഷനായ `ഇന്‍ഡ്യന്‍ അമേരിക്കന്‍ ഫോറം ഫോര്‍ പൊളിറ്റിക്കല്‍ എഡ്യൂക്കേഷ'ന്റെ ഖജാന്‍ജിയായി ഒരു ടേം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ആ അസോസിയേഷന്‍ കമ്യൂണിറ്റിക്ക്‌ വേണ്‌ടി പലതും ചെയ്‌തിട്ടുണ്ടെങ്കിലും എടുത്തു പറയത്തക്കതായി എന്തു ചെയ്‌തിട്ടുണ്ടെന്ന്‌ നോക്കാം.

ഇന്‍ഡ്യന്‍ അമേരിക്കന്‍ ഫോറത്തിന്റെ ശ്രദ്ധേയമായ നീക്കങ്ങള്‍ മനസ്സിലാക്കിയ പ്രസിഡന്റ്‌ റോണള്‍ഡ്‌ റീഗന്‍, പൊളിറ്റിക്കല്‍ ഫോറത്തിന്റെ ആദ്യത്തെ പ്രസിഡന്റായിരുന്ന ഡോ. ജോയ്‌ ചെറിയാനെ, എംപ്ലോയ്‌മന്റ്‌ ഓപ്പര്‍ച്യൂണിറ്റി (EEOC) കമ്മിഷണാറായി നിയമിച്ചു. ആഹ്‌ളാദത്തിനു വകയുണ്‌ടോ? തീര്‌ച്ചയായും. കാരണം- ഞങ്ങള്‍ ഒരു പറ്റം മലയാളി
ള്‍ അന്നു പിന്തുണ നല്‍കിയ ലീഡറിന്റെ സിരകളില്‍ ലീഡര്‍ഷിപ്പ്‌ ക്വാളിറ്റിയുണ്ടായിരുന്നു. അതാണ്‌ അദ്ദേഹത്തെ ആ പദവിയിലെത്തിച്ചത്‌.

ഇനി അദ്ദേഹം ആ പദവിയിലിരിക്കെ കമ്യൂണിറ്റിക്ക്‌ വേണ്ടി എടുത്തുപറയത്തക്കാതായി എന്തു ചെയ്‌തു എന്നും പറഞ്ഞുതരാം. അന്നദ്ദേഹം കമ്മീഷണറായിരിക്കുമ്പോഴാണ്‌ സിംസന്‍ മസ്സോളി ബില്ലു വരുന്നത്‌. അതും എന്താണെന്നു അറിയണ്ടേ? - സിംസനും മസ്സോളിയും സെനറ്റേഴ്‌സായിരുന്നു. ഇമിഗ്രേഷനില്‍ ഫിഫ്‌ത്ത്‌ പ്രഫ്രന്‍സുകാരെ (അഞ്ചാം തരം) ഒഴിവാക്കണം എന്നതായിരുന്നു അവര്‍ സെനറ്റില്‍ പാസ്സാക്കാന്‍ കൊണ്ടുവന്ന ബില്ല്‌. ആ ബില്ലിനെ എതിര്‍ക്കാനുള്‌ള ലൂപ്പ്‌ഹോള്‍ ഉപദേശിച്ചത്‌ ശ്രീ ജോയി ചെറിയാനായിരുന്നു. ലൂപ്പ്‌ ഹോള്‍ എന്താണെന്ന്‌  കേള്‍ക്കുക-  റോണള്‍ഡ്‌ റീഗന്റെ ഭരണകാലത്ത്‌ റഷ്യയില്‍ ലിറ്ററേച്ചറില്‍ നോബല്‍ സമ്മാനം കിട്ടിയ ഒരു എഴുത്തുകാരനുണ്ടായിരുന്നല്ലൊ. അദ്ദേഹത്തെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‌ റഷ്യ അനുവദിച്ചിരുന്നില്ല. അതേതുടര്‍ന്നുള്ള ചര്‍ച്ചയുടെ അവസാനം റീഗനും ഗോര്‍ബച്ചേവും തമ്മില്‍ ഹെല്‍സിന്‍കിയില്‍ വെച്ച്‌ ഒരു ബില്ലു സൈന്‍ ചെയ്‌തു. (ഹെല്‍സിന്‍കി അക്കാര്‍ഡ്‌) ആ ബില്ലിന്റെ കരടു രൂപം - റഷ്യയക്കു വെളിയിലും മറ്റു രാജ്യങ്ങളിലും താമസിക്കുന്ന ബന്ധുമിത്രാദികളുമായി ഫാമിലി യൂണിയന്‍ നടത്താന്‍ ആഗ്രഹമുള്ളവരെ അനുവദിക്കണം എന്നുള്ളതായിരുന്നു . അങ്ങനെ ഒരു ബില്ല്‌ അമേരിക്കയുമായി സൈന്‍ ചെയ്‌തിരിക്കെ, ആ ബില്ല്‌ റഷ്യക്കാര്‍ക്കു മാത്രമുള്ളതായിരുന്നില്ല മറിച്ച്‌ ഫിഫ്‌ത്ത്‌ പ്രഫറന്‍സില്‍ ക്വാളിഫൈ ചയ്യുന്ന ഏതൊരു വ്യക്തിക്കും ഏതു രാജ്യക്കാരനായിരുന്നാലും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരുന്നു. അതുകൊണ്ട്‌ സിംസന്‍ മസ്സോളി ബില്‍ അന്നത്തെ അമേരിക്കന്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക്‌ എതിരാണെന്നാണ്‌ വാഷിംഗ്‌ടണില്‍ നിന്നും ഡോ. ജോര്‍ജ്‌ തോമസ്‌ സെനറ്റില്‍ നല്‍കിയ ടെസ്റ്റിമണി. സിംസന്‍ മസ്സോളി ബില്‍ അതോടെ തള്ളിപ്പോയി. ഇന്നും ആ അസോസിയേഷന്റെ ബാനറില്‍ പട്ടേലന്മാര്‍ തങ്ങളുടെ അവകാശങ്ങള്‍ പിടിച്ചുപറ്റുന്നുണ്ട്‌. ഫിഫ്‌ത്ത്‌ പ്രഫറന്‍സിലുള്ള മലയാളികള്‍, അഭംഗുരം, അമേരിക്കയിലേക്ക്‌ ഒഴുകികൊണ്ടുമിരിക്കുന്നു.

ഇത്രയും ഇവിടെ കുറിച്ചത്‌ മറ്റൊന്നിനും വേണ്ടിയല്ല. ഇവിടെ കൂണുകിളിര്‍ക്കും പോലെയാണ്‌ അസോസിയേ
ന്‍സ്‌ പൊന്തിവരുന്നത്‌. ഈ അസോസിയേഷന്‍സ്‌ കമ്യൂണിറ്റിയുടെ നിലനില്‌പ്‌ പരിരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്ന്‌ എത്ര പ്രസിഡന്റുമാര്‍ക്കറിയാം? ജാസ്‌മിന്‍ തിരോധാനം ചെയ്‌തിട്ട്‌ ഈ കുറിപ്പെഴുതുമ്പോള്‍ എട്ടു ദിവസം കഴിഞ്ഞു. നിങ്ങളില്‍ എതെങ്കിലും ഒരു പ്രസിഡന്റ്‌ ഇതൊരു കമ്യൂണിറ്റി ഇഷ്യൂ ആയി എടുത്തുകൊണ്ട്‌ ഒരു മീറ്റിംഗ്‌ വിളിച്ചു കൂട്ടാനോ, ജാസ്‌മിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാനോ തയ്യാറായോ? പൊന്നു പ്രസിഡന്റന്‍മാരെ- കമ്യൂണിറ്റി വര്‍ക്ക്‌ അല്‍പം മുഷിപ്പുള്ള ജോലിയാണ്‌. ആ മുഷിപ്പ്‌ ആസ്വദിക്കാന്‍ സാധിക്കാത്തവര്‍ ദയവായി ഈ പദവിയില്‍ അള്ളിപ്പിടിച്ചു കയറരുത്‌. ഫോട്ടോ എടുക്കലും, ഓണാഘോഷവും, മുത്തുക്കുടയും , കുടവയറേന്തിയ മാവേലിയും മാത്രമല്ല ഒരസോസിയേഷന്റെ ലക്ഷ്യം. വേണ്ടതു വേണ്ടതുപോലെ വേണ്ടപ്പോള്‍ ചെയ്യാന്‍ അറിയില്ലെങ്കില്‍, പ്രസിഡന്റ്‌ എന്ന പേരിനു കളങ്കം വരുത്താതെ വീട്ടില്‍ ഇരുന്ന്‌ കുട്ടിക്ക്‌ പാലുകൊടുക്ക്‌.

കമ്യൂണിറ്റിയോടും ഒരു വാക്ക്‌. ചേരയെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‌ ചേരയുടെ നടുക്കണ്ടം കഴിക്കണമെന്നാണ്‌ പ്രമാണം. നമ്മുടെ ചുറ്റുപാടുമുള്ള ജനങ്ങളുമായി സഹകരിച്ച്‌ അല്‍പം കമ്യൂണിറ്റി ജോലിയും തെരഞ്ഞെടുപ്പ്‌ വേളകളില്‍ ഫണ്ട്‌ റെയ്‌സിംഗ്‌ നടത്താനും, നമ്മളില്‍ നിക്ഷിപ്‌തമായിരിക്കുന്ന സമ്മതിദാനം യഥാസമയം വിനിയോഗിക്കാനും നിങ്ങള്‍ തയ്യാറാകണം. മറിച്ച്‌ ഞായറാഴ്‌ച നേരം വെളുക്കെ പള്ളിയിലേക്കുപോയി വൈകുന്നേരം നാലുമണിവരെ പരദൂഷണവും പറഞ്ഞ്‌, വീട്ടില്‍ വന്ന്‌ മട്ടാറൈസും കഴിച്ച്‌ സുഖമായി ഒരുമൂലയില്‍ ഒതുങ്ങിക്കൂടിയാല്‍ ക്രിസ്‌ ക്രിസ്റ്റിയെപ്പോലുള്ളര്‍ അത്യാവശ്യ സമയത്ത്‌ പകരം വീട്ടും, മറക്കെണ്ട.
ചുമതലാ ബോധമില്ലാത്ത പ്രസിഡന്റുമാര്‍!! (കൈരളി ന്യൂയോര്‍ക്ക്‌)
Join WhatsApp News
kumar 2014-03-09 19:16:46
ബോധം ഉണ്ടായാലല്ലേ ചുമതലാ ബോധം ഉണ്ടാവൂ?
എസ്കെ 2014-03-09 19:24:14
നമ്മുടെ കൂട്ടായ്ന്മ ഓണാഘോഷങ്ങളിലും ശവസംസ്‌ക്കാരച്ചടങ്ങുകളിലും മാത്രമാണ്. 
RAJAN MATHEW DALLAS 2014-03-09 21:36:34

ക്രിസ്‌ ക്രിസ്റ്റിയെപ്പോലുള്ളര്‍ അത്യാവശ്യ സമയത്ത്‌ പകരം വീട്ടും,  ???
Jacko Mattukalayil 2014-03-10 10:00:30
ഇത്തരം 'അഞ്ഞാംകൂലി' മലയാളികളുടെ (മറ്റു ഇന്ത്യാക്കാരുടെയും) 'അഭംഗുര ഒഴുക്ക്' ആണ് കാശിനു പതിനേഴായി മാറിയ 'അമേരിക്കൻ ഇന്ത്യാക്കാരൻ'. ഇവന്മാരാണ് പ്രസിഡണ്ടും ഖജാൻജിയും കളിക്കാൻ അമേരിക്കയിലെ വിഴുപ്പലക്ക് കഴിഞ്ഞു സംഘടനകളുടെ മീറ്റിംഗുകളിൽ സ്റ്റേജിൽ കടന്നുവന്നു മൈക്ക് എടുത്തു മണപ്പിക്കയും, അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും ചെയ്യുന്നത്. ക്രമേണ മൈക്ക് അടിച്ചെടുക്കും, നേതൃത്വത്തിൽ പ്രവേശിക്കും.  പിന്നെ കമ്യൂണിറ്റി ജോലി  "ഫണ്ട്‌ റെയ്‌സിംഗ്‌" തന്നെ! അങ്ങനെ 'അഞ്ഞാംകൂലി'കളുടെ സംഘടന 'മാ-കൂ-ങൊ-ങൊ-യ-യാ' പറഞ്ഞു അവകാശങ്ങളെപ്പറ്റി പറയുമ്പോൾ അധികാരികൾ മൂക്കും പൊത്തി മാറിപ്പോവും. സൂട്ടും റ്റൈയ്യും കെട്ടി (സ്നീക്കറും ഇട്ടു) അടുത്തു വന്നു നിൽക്കുമ്പോൾ  എന്തൊരു നാറ്റമാണ് ഇവറ്റകൾക്ക്, ശ്രദ്ധിച്ചാലും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക