Image

സണ്ണിവെയ്ല്‍ സിറ്റിയില്‍ ബിയര്‍ - വൈന്‍ വില്പന അംഗീകരിച്ചു.

പി.പി.ചെറിയാന്‍ Published on 09 November, 2011
സണ്ണിവെയ്ല്‍ സിറ്റിയില്‍ ബിയര്‍ - വൈന്‍ വില്പന അംഗീകരിച്ചു.

സണ്ണിവെയ്ല്‍ : ഡാളസ് കൗണ്ടിയിലെ സിറ്റികളില്‍ ഒന്നായ സണ്ണിവെയ്ല്‍ സിറ്റിയില്‍ ബിയ
ര്‍ ‍, വൈന് വില്പന അനുവദിക്കണണമെന്നാവശ്യത്തിന് വോട്ടര്‍മാര്‍ ഇന്ന് അംഗീകാരം നല്‍കി.

നവംബര്‍ 8ന് നടന്ന അവസാന റൗണ്ട് വോട്ടെടുപ്പില്‍ ആകെ പോള്‍ ചെയ്ത 1135 വോട്ടുകളില്‍ 588 വോട്ടുകള്‍ അനുകൂലിച്ചും, 547 പേര്‍ എതിരെയും വോട്ടുകള്‍ രേഖപ്പെടുത്തി. രണ്ടുവര്‍ഷം മുമ്പ് നടന്ന വോട്ടെടുപ്പില്‍ ഈ ആവശ്യം വോട്ടര്‍മാര്‍ നിരാകരിച്ചരുന്നു. സണ്ണിവെയ്ല്‍ സിറ്റിയുടെ രൂപീകരിണത്തിനു ശേഷം ആദ്യമായാണ് ബിയര്‍ -വൈന്‍ വില്പന ഇവിടെ അനുവദിക്കുന്നതിന് വോട്ടര്‍മാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

സണ്ണിവെയ്ല്‍ സിറ്റിയിലെ മേയര്‍ ഉള്‍പ്പെടെ ഒരു സംഘം കൗണ്‍സിലര്‍മാര്‍ അനുകൂലമായി നിലപാടെടുത്തപ്പോള്‍ മലയാളി കൗണ്‍സിലര്‍ സജി ജോര്‍ജ്ജ് ഇതിനെതിരെ ശക്തമാ പ്രചരണമാണ് നടത്തിയത്. പ്രവാസി മലയാളികള്‍ക്ക് നിര്‍ണ്ണായ സ്വാധീനമുള്ള സിറ്റിയില്‍ തിരഞ്ഞെടുപ്പു ഫലം ബിയര്‍ - വൈന്‍ വില്പനയ്ക്ക് അനുകൂലമായത് അത്ഭുതമുളവാക്കിയതായി സിറ്റി കൗണ്‍സിലര്‍ സജി ജോര്‍ജ്ജ് പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ എല്ലാവരേയും സജി ജോര്‍ജ്ജ് അഭിനന്ദിച്ചു.

നവംബര്‍ 8 ചൊവ്വാഴ്ച്ച വൈകി 9.30നായിരുന്നു ഔദ്യോഗിക ഫലപ്രഖ്യാപനം നടന്നത്.
സണ്ണിവെയ്ല്‍ സിറ്റിയില്‍ ബിയര്‍ - വൈന്‍ വില്പന അംഗീകരിച്ചു.സണ്ണിവെയ്ല്‍ സിറ്റിയില്‍ ബിയര്‍ - വൈന്‍ വില്പന അംഗീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക