Image

ഇരട്ട പദവി: ഓര്‍ഡിനന്‍സ്‌ കൊണ്ടുവരുമെന്ന്‌ ഉമ്മന്‍ചാണ്ടി

Published on 09 November, 2011
ഇരട്ട പദവി: ഓര്‍ഡിനന്‍സ്‌ കൊണ്ടുവരുമെന്ന്‌ ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഇരട്ട പദവി വിഷയത്തില്‍ സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രതിപക്ഷ നേതാവിന്റേയും ഇരട്ട പദവി വിവാദമായതിന്റെ പശ്ചാത്തലത്തിലാണിത്‌. വിഷയത്തില്‍ സര്‍ക്കാറിന്‌ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ തീരുമാനമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു.

കിളിരൂര്‍ പീഡന കേസ്‌ പുനരന്വേഷിക്കമമെന്ന പ്രതിപക്ഷ ആവശ്യം അനാവശ്യമാണ്‌. വി. എസ്‌ സര്‍ക്കാര്‍ അഞ്ചുകൊല്ലം ഒന്നും ചെയ്യാതിരുന്നതിന്റെ ജാള്യത മറക്കാനെന്നും അദ്ദേഹം പറഞ്ഞു.

ആറുമാസം കൊണ്ട്‌ കിളിരൂര്‍ കേസിലെ കുറ്റവാളികളെ കയ്യാമം വെക്കുമെന്ന്‌ പറഞ്ഞ്‌ അധികാരത്തിലെത്തിയ വിഎസ്‌. അഞ്ചുവര്‍ഷവും യാതൊന്നും ചെയ്‌തില്ല. കേസിലുള്‍പ്പെട്ടെന്ന്‌ പറഞ്ഞ വിഐപിയുടെ പേര്‌ വെളിപ്പെടുത്തിയില്ല. ശാരിയുടെ മരണത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ വിഎസിനു പരാതി നല്‍കാനെത്തിയ ശാരിയുടെ മാതാപിതാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയാണുണ്ടായതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക