Image

മലപ്പുറത്ത്‌ ഒരു കുടുംബത്തിലെ മൂന്ന്‌ സ്‌ത്രീകള്‍ ഷോക്കേറ്റ്‌ മരിച്ചു

Published on 09 November, 2011
മലപ്പുറത്ത്‌ ഒരു കുടുംബത്തിലെ മൂന്ന്‌ സ്‌ത്രീകള്‍ ഷോക്കേറ്റ്‌ മരിച്ചു
മലപ്പുറം: മലപ്പുറത്ത്‌ വണ്ടൂരില്‍ ചെറുകോട്ട്‌ ഒരു വീട്ടിലെ മൂന്ന്‌ സ്‌ത്രീകള്‍ ഷോക്കേറ്റ്‌ മരിച്ചു. വിടിന്‌ സമീപത്തെ മുരിങ്ങമരത്തില്‍ നിന്ന്‌ മുരങ്ങയില പറിക്കുന്നതിനിടെ ഇരുമ്പ്‌ തോട്ടി 11കെ.വി ലൈനില്‍ തട്ടിയതാണ്‌ അപകട കാരണമെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.

ചെറുകോട്‌ പുലിക്കോടന്‍ അബുവിന്റെ മകന്‍ ഭാര്യ ആമിന(60), മകന്‍ അശ്‌റഫിന്റെ ഭാര്യ റജീന(25), മറ്റൊരു മകന്‍ ശിഹാബുദ്ധീന്റെ ഭാര്യ ആരിഫ(23) എന്നിവരാണ്‌ മരിച്ചത്‌. ആരിഫയുടെ മകള്‍ ഫാത്തിമ ഷഹാന്‍(4)നാണ്‌ പരിക്കേറ്റത്‌. ഒരു കുട്ടികള്‍ക്ക്‌ സംഭവത്തില്‍ പരിക്കേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക