Image

വയനാട്‌ ജില്ലയില്‍ ജപ്‌തി നടപടികള്‍ നിര്‍ത്തിവയ്‌ക്കും

Published on 09 November, 2011
വയനാട്‌ ജില്ലയില്‍ ജപ്‌തി നടപടികള്‍ നിര്‍ത്തിവയ്‌ക്കും
കല്‍പറ്റ: കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ വയനാട്‌ ജില്ലയില്‍ ഒരു വര്‍ഷത്തേക്ക്‌ ജപ്‌തി നടപടികള്‍ നിര്‍ത്തി വയ്‌ക്കാന്‍ ബാങ്കുകള്‍ക്ക്‌ നിര്‍ദേശം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം.പഞ്ചായത്ത്‌ തലത്തില്‍ കര്‍ഷകര്‍ക്ക്‌ കൗണ്‍സലിങ്‌ നല്‍കാനും തീരുമാനിച്ചു. ഈമാസം 14ന്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീണ്ടും യോഗം ചേര്‍ന്ന്‌ സ്ഥിതിഗതികള്‍ വിലയിരുത്താനും തീരുമാനമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക