Image

സര്‍ദാര്‍പുര കൂട്ടക്കൊല: 31 പ്രതികള്‍ക്ക്‌ ജീവപര്യന്തം

Published on 09 November, 2011
സര്‍ദാര്‍പുര കൂട്ടക്കൊല: 31 പ്രതികള്‍ക്ക്‌ ജീവപര്യന്തം
മെഹ്‌സാന(ഗുജറാത്ത്‌): ഗുജറാത്തിലെ ഗോധ്ര കലാപത്തിനു ശേഷമുണ്ടായ സര്‍ദാര്‍പുര കൂട്ടക്കൊലക്കേസില്‍ 31 പ്രതികള്‍ക്ക്‌ ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിലെ 41 പ്രതികളെ കോടതി വിട്ടയച്ചു. 2002 ഫെബ്രുവരി 28നാണു കേസിനാസ്‌പദമായ സംഭവം. ഗോധ്ര കലാപത്തെ തുടര്‍ന്ന്‌ ആളുകള്‍ അഭയം പ്രാപിച്ചിരുന്ന സര്‍ദാര്‍പുരയിലെ ഒരു വീട്‌ രാത്രി അക്രമികള്‍ തീയിടുകയായിരുന്നു. 20 സ്‌ത്രീകള്‍ ഉള്‍പ്പെടെ വീടിനുള്ളില്‍ ഉണ്ടായിരുന്ന 33 പേര്‍ പൊള്ളലേറ്റു മരിച്ചിരുന്നു. മെഹ്‌സാന അതിവേഗ കോടതി ജഡ്‌ജി എസ്‌.സി ശ്രീവാസ്‌തവ ആണു വിധി പ്രഖ്യാപിച്ചത്‌. കൊലപാതകം, കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന, തീവയ്‌പ്‌, കലാപമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക