Image

ചുവടു പിഴച്ച കവടികള്‍!!! (കവിത: സോയ നായര്‍)

Published on 09 March, 2014
ചുവടു പിഴച്ച കവടികള്‍!!! (കവിത: സോയ നായര്‍)
എവിടേയ്‌ക്ക്‌ പോകുന്നൂ?
ദാ !അവിടെ ആ
ജ്യോല്‍സരുടെ വീടു വരെ...
എന്താണാവൊ കാര്യം?
ജാതകം നോക്കിക്കണം.
ഗ്രഹങ്ങളൊക്കെ
ഗ്രഹണി പിടിച്ചു
പിണങ്ങി നില്‍ക്കുന്നുവൊ
എന്നു സംശയം...
എന്തേ! ഇങ്ങനെ
ഇപ്പൊള്‍ തോന്നാന്‍?
മകനും മകളും
മാലയോഗം ഇല്ലാണ്ട്‌
വീട്ടില്‍ നില്‍ക്കുന്നു...
ബിരുധസര്‍ട്ടിഫിക്കറ്റുകള്‍
ജോലി ലഭിക്കാതെ
വിശന്നു കരയുന്നൂ...
ദൈവത്തിനെ വിളിച്ചു
നേര്‍ച്ചകൈക്കൂലി
നേരുന്നു മാത്യത്വം...
പലിശകൊള്ളക്കാര്‍ നോട്ടീസ്‌
പതിപ്പിച്ചു നിര്‍ത്തിയ
നാലുകാല്‍തൂണ്‍പ്പുര...
ചൊവ്വയും ബുധനും
ശനിയുമെല്ലാം
വീട്ടില്‍ കയറി ആക്രമണം ...
ഇവരെയൊക്കെ
നേരെ നിര്‍ത്തി
ലോട്ടറി അടിപ്പിക്കാന്‍
പറ്റുമൊ എന്ന്‌
കവടികരുക്കളോടു
ചോദിക്കണം...
ചാടി മറിയുന്ന കരുക്കള്‍
മറുപടി തന്നിട്ടു വേണം
ജീവിതകടങ്ങളും
കടമകളും
മൊത്തത്തില്‍ എഴുതി തള്ളി
നാളെ പത്രത്തിലെ
വാര്‍ത്താകോളങ്ങളില്‍
റേറ്റിംഗ്‌ ഉയര്‍ത്തണോ
എന്ന തീരുമാനമെടുക്കാന്‍!!!


സോയ നായര്‍
ഫിലാഡല്‍ഫിയ.
ചുവടു പിഴച്ച കവടികള്‍!!! (കവിത: സോയ നായര്‍)ചുവടു പിഴച്ച കവടികള്‍!!! (കവിത: സോയ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക