Image

സമവാക്യങ്ങള്‍ മാറി മറിയുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ്

ബ്ലെസന്‍ ഹൂസ്റ്റണ്‍ Published on 13 March, 2014
സമവാക്യങ്ങള്‍ മാറി മറിയുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ്
ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും സമവാക്യങ്ങള്‍ മാറി മറിഞ്ഞുകൊിരിക്കുകയാണ്. ആര് ആരെ പിന്തുണക്കണമെന്നും പിന്തുണക്കുമെന്നും അറിയാത്ത അവസ്ഥയാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലെയും കേരള രാഷ്ട്രീയത്തിലേയുമെന്നു തന്നെ പറയാം. ദേശീയ രാഷ്ട്രീയത്തില്‍ ആര്‍.ജെ.ഡി.യുടെ പിളര്‍പ്പാണ് ആസന്നമായിരിക്കുന്നത്. ലാലുപ്രസാദ് യാദവിനെ അംഗീകരിക്കാത്ത ഒരു കൂട്ടം ആര്‍.ജെ.ജി. എം.എല്‍.എമാര്‍ പുറത്തുപോകുന്നതിനായി ബീഹാറില്‍ തയ്യാറെടുത്തു കഴിഞ്ഞതാണ് ആര്‍.ജെ.ഡി.യുടെ പിളര്‍പ്പിന് കാരണം. അതിന് രാംവിലസ് പ സ്വാന്റെ എല്ലാവിധ പിന്തുണയുമുെന്നാണ് പറയപ്പെടുന്നത്. പിളര്‍പ്പിന്റെ ശരിക്കുമുള്ള കാ രണം സീറ്റ്തര്‍ക്കമാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ തന്റെ കൂ ടെ നില്‍ക്കുന്നവരെ മല്‍സരിപ്പിക്കാനാണ് ലാലുപ്രസാദ് ശ്രമിക്കുന്നത്. സീറ്റ് കൂടുതല്‍ കിട്ടിയാല്‍ തനിക്ക് കോണ്‍ഗ്രസുമായി വിലപേശാമെന്നാണ് ഇതിന് പിന്നിലെ രഹസ്യം. ഇപ്പോള്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും ആര്‍.ജെ.ഡി.യുടെ കാര്യം വളരെ പരുങ്ങളിലാണ്. മിാപ്രാണികള്‍ക്ക് നല്‍കാനുള്ള കന്നുകാലി തീറ്റയില്‍ കൈയ്യിട്ടു വാരി അവരുടെ കഞ്ഞി കുടി മുട്ടിച്ച ലാലുവിന്റെ കള്ളത്തരങ്ങള്‍ കൈയ്യോടെ പിടികൂടി അദ്ദേഹത്തെ കള്‍തുറങ്കലിലടച്ചപ്പോള്‍ ആര്‍.ജെ.ഡി. നാഥനില്ലാ കളരിപോലെയായി. ഇപ്പോള്‍ ആര്‍.ജെ.ഡി.യെ നിയന്ത്രിക്കുന്നതും നയിക്കുന്നതും അക്ഷരങ്ങള്‍ പോലും കൂട്ടിവായിക്കാനറിയാത്ത റബ്രിദേവിയാണ്. അതുകൊുതന്നെ പാര്‍ട്ടി നേതാക്കന്‍മാര്‍ ഇപ്പോള്‍ പലവഴിക്കാണ്.

ആര്‍.ജെ.ഡി.യുടെ ഈ പിളര്‍പ്പ് അധികാരത്തിനുവേിയുള്ളതാണെന്ന് ആര്‍ക്കും മനസ്സിലാകുന്ന ഒരു സത്യമാണ്. കേസും കോടതിയും ജയില്‍ ശിക്ഷയുമായി ഏറെക്കുറെ പരിക്ഷീണനായി കഴിഞ്ഞിരിക്കുന്നു. ബിഹാറിനെ ഒരു കാലത്ത് കൈവെള്ളയിലിട്ട് അമ്മാനമാടിയ ലാലുപ്രസാദ്. ദേശീയ രാ ഷ്ട്രീയത്തിലും സംസ്ഥാന രാ ഷ്ട്രീയത്തിലും ഒരുപോലെ ക ത്തിജ്വലിച്ചിരുന്ന 90 കളില്‍ ലാ ലുപ്രസാദ് യാദവ് എന്ന ലല്ലു. രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ വര്‍ഗ്ഗീയതയില്‍ കൂടി കഴിയുമെന്നും ബാബറി മസ്ജിദിനെയും രാമക്ഷേത്രത്തെയും അതിലിട്ട് ഇന്ത്യയില്‍ ഉടനീളം രഥയാത്ര നടത്തിയ അദ്ധ്വാനിയുടെ രഥത്തെ തടയാന്‍ ധൈര്യം കാട്ടിയ ഇന്ത്യയിലെ ഏകമുഖ്യമന്ത്രിയായിരുന്നു അന്ന് ലാലുപ്രസാദ് യാദവ് യു.പി.യിലെത്തും മുന്‍പ് ആരെങ്കിലും ഒന്ന് തടഞ്ഞിരുന്നെങ്കില്‍ എന്ന് കരഞ്ഞ മഖ്യമന്ത്രി മുലായം സിംഹ് യാദവിനെക്കാള്‍ അന്ന് ധൈര്യം കാട്ടിയ ലാലുപ്രസാദ് ബീഹാറിലും പാര്‍ട്ടിയായ ആര്‍.ജെ. സിയിലും ചോദ്യചെയ്യപ്പെട്ട ആ നേതാവും ഭരണകര്‍ത്താവുമായിരുന്നു.

തിരുവായ്ക്ക് എതിര്‍വാക്കില്ലാതെ മറുവാക്കൊന്നും പറയാതെ മുഖ്യമന്ത്രിയായ ലാലുപ്രസാദ് യാദവിന്റെ മുന്‍പിലിരിക്കാനോ മുഖത്ത് നോക്കാനോ പോലും ധൈര്യം കാണിക്കാത്തവരായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ അ പ്പോള്‍ പിന്നെ എം.എല്‍.എ.മാരുടെയും പാര്‍ട്ടി ഭാരവാഹികളുടെയും സ ദാപ്രവര്‍ത്തകരുടെയും കാര്യം പറയേതുാേ? പാ ര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാണുമ്പോള്‍ നിലത്തുവീണ് നമസ്‌ക്കരിച്ചിരുന്നു. എന്നാല്‍ ആ സ്ഥിതി മാറുകയാണെന്ന് ഇപ്പോഴത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. അദ്ദേഹത്തെ എ തിര്‍ക്കുന്നതു മാത്രമല്ല പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകാന്‍പോലും ആര്‍.ജെ.ഡി.യുടെ എം.എന്‍.എമാര്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ഇതിന് അവര്‍ക്ക് ശക്തി പകരുന്നത് ലാ ലുവിനൊപ്പം പാര്‍ട്ടിയില്‍ ശക്തനായ ആരെങ്കിലുമായിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. അങ്ങനെ ഒരാള്‍ ആര്‍.ജെ.ഡിയിലുള്ളത് രാംവിലാസ് പ സ്വാന്‍ മാത്രമാണ്. അതുകൊുതന്നെ ഈ പിളര്‍പ്പിനു പി ന്നിലെ ശക്തി പസ്വാന്‍ മാത്രമാണ്.

രാംവില്വാസ് പസ്വാനും ഒരു കാലത്ത് ലാലുവിനെപ്പോലെ പുലിയായിരുന്നു. വി.പി.സിംഗിന്റെയും ഗുജറാളിന്റെയും ഭരണകാലത്ത് ഏറ്റവും തിളങ്ങിയ മന്ത്രിയായിരുന്നു പസ്വാന്‍. ചെറുപ്പവും ചുറുചുറുക്കുമായി പാ ര്‍ലമെന്റില്‍ അദ്ദേഹമൊരു താരം തന്നെയായിരുന്നു. തൊണ്ണൂറുകളില്‍ പസ്വാന്‍ 92ലെ ലോകസഭ തിരഞ്ഞെടുപ്പിലും ഇന്ദിരക്കുശേഷം രാജീവ് ഗാന്ധിയെ അധികാരത്തിലേറ്റിയതുമായ തിരഞ്ഞെടുപ്പിലും പസ്വാന്‍ മത്സരിച്ച് വിജയിച്ചത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിലായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം സ്ഥിരമായി നേടി വിജയിച്ച പസ്വാന്‍ റെയില്‍വെ മന്ത്രിയായിരുന്നപ്പോഴായിരുന്നു ഏറെ തിളങ്ങിയത് എന്നുതന്നെ പറയാം. റെയില്‍വെ സ്റ്റേഷനുകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് ഏറെക്കുറെ അറുതിവരുത്തിയത് പസ്വാന്റ് ശക്തമായ നടപടികള്‍ ഒന്നുമാത്രമാണെന്നു തന്നെ പറയാം. റെയില്‍വെ സ്റ്റേഷനുകളില്‍ വൃത്തിഹീനമായ അന്തരീക്ഷമുായാല്‍ അതാതു സ്റ്റേഷന്‍ മാസ്റ്ററെ സസ്‌പെന്‍സ് ചെയ്യുമെന്ന് പോലും ഉത്തരവിറക്കിയ മന്ത്രിയായിരുന്നു പസ്വാന്‍. ഉത്തരേന്ത്യയിലും ഡല്‍ ഹിയിലും ഉള്ള റെയില്‍വെ സ്റ്റേ ഷനുകള്‍ അദ്ദേഹം നേരിട്ട് പരിശോധിക്കുനായി ട്രെയിനില്‍ സ ഞ്ചരിച്ചിരുന്നു. അദ്ദേഹം പങ്കെടുക്കുന്ന പരിപാടി ഏത് സം സ്ഥാനത്ത് എവിടെയായാലും അതിനടുത്ത് റെയില്‍വെ സ്റ്റേഷനുെങ്കില്‍ അദ്ദേഹം പോയി സ്റ്റേഷനും പരിസരവും പരിശോധിക്കുമായിരുന്നു. പസ്വാന്‍ തങ്ങളുടെ പ്രദേശത്തെങ്ങാനം വരുന്നുെന്നറിഞ്ഞാല്‍ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് പരവേശവും ഭയവുമായിരുന്നു. ഇന്ത്യയിലെ റെയില്‍വേസ്റ്റേഷനുകള്‍ അദ്ദേഹത്തിന്റെ കാലത്ത് ഏറെക്കുറെ വൃത്തിയുായിരുന്നുയെന്നുത ന്നെ പറയാം. അങ്ങനെ ശക്തനായ ഭരണാധികാരി കൂടിയായ പസ്വാന്‍ ഇന്ന് പല്ലുകൊഴിഞ്ഞ സിംഹത്തെ പോലെയാണ്. പഴയ വീര്യമൊന്നുമില്ല. കോടികളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച പസ്വാന്‍ കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പരാജയപ്പെടുകയുമുായി. അതില്‍ കഷ്ടം കൂടെ നിന്ന പലരും അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞുയെന്നതാണ്.

അങ്ങനെ പസ്വാന്റെ കാര്യം ഏറെ പരുങ്ങലിലാണിപ്പോള്‍. നഷ്ടപ്പെട്ട പ്രതാപം വീെടുക്കാനും വീര്യം ഇപ്പോഴും തന്റെ രക്തത്തിലുന്നെ് മാലോകരെയും ലാലുപ്രസാദ് യാദവിനെയും കാണിച്ചുകൊടുക്കാനും മാത്രമല്ല തിരഞ്ഞെടുപ്പില്‍ യു.പി.എ. അധികാരത്തില്‍ വീും വന്നാല്‍ അങ്ങ് ഡല്‍ഹിയില്‍ ത നിക്ക് മന്ത്രികസേര ഉറപ്പിക്കുകയെന്നതും ഇതിന് പിന്നിലു്. അധികാരത്തില്‍നിന്ന് അകന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അതിന്റേതായ ക്ഷീണം അദ്ദേഹത്തിനു്. അതുകൊുതന്നെ പോക്കറ്റ് കാലിയാണ്. അത് ചുരുങ്ങി ഒരു പരുവമായി. അണികളെയും അത് ബാധിച്ചിട്ടു്. ഇതൊക്കെ ഒന്ന് മെച്ചമാക്കിയെടുക്കണമെങ്കില്‍ അധികാരത്തില്‍ തുടര്‍ന്നെങ്കില്‍ മാത്രമെ കഴിയൂ. ലല്ലുജിയുടെ കൂടെ നിന്നാല്‍ കേന്ദ്രത്തില്‍ കസേര ഉറപ്പിക്കുമോയെന്നതിന് യാതൊരു ഉറപ്പുമില്ല. ഇതാണ് പസ്വാന്‍ മനസ്സിലെ ചിന്താഗതി. അതാണ് ഇപ്പോള്‍ ആര്‍.ജെ.ഡി.യുടെ പിളര്‍പ്പിനു പിന്നിലെ പ്രധാനകാരണവും.

ആര്‍.ജെ.ഡി. പിളര്‍ന്നാലും പിളര്‍ന്നില്ലെങ്കിലും സാധാരണക്കാരായ ബിഹാറികള്‍ക്ക് യാതൊന്നും സംഭവിക്കന്‍ പോകുന്നില്ല. അധികാരത്തില്‍ പസ്വാ നും ലാല്ലുവുമൊക്കെ കയറിയാലും ഇല്ലെങ്കിലും അവര്‍ക്ക് കഞ്ഞി ആ കുമ്പളില്‍ തന്നെ. എ ന്നാല്‍ അധികാരമുറപ്പിക്കാനും അഗ്നികളെ കൂടെ നിര്‍ത്താനും പാര്‍ട്ടി എം.എല്‍. ഫാമാരുടെ പോക്കുതടയാനും ലല്ലു കോടികള്‍ ചെലവഴിക്കുന്നുയെന്നതാണ് പറയുന്നത്. ഈ കോടികള്‍ വന്‍കിട മുതലാളിമാരില്‍ നിന്നും താന്‍ കന്നുകാലിതീറ്റയി ല്‍ കൈയിട്ടു വാരിയതുമൊക്കെയാണ്. അധികാരത്തില്‍ കയറിയാല്‍ ഈ വന്‍കിട മുതലാളിമാ ര്‍ക്ക് എന്ന് സഹായവും ചെയ്തുകൊടുക്കാമെന്നാണ് ലല്ലുവിന്റെ ഉറപ്പത്രെ. എന്തുസഹായമെന്നു പറഞ്ഞാലും പുറം വാതിലില്‍ കൂടിയുള്ള സഹായമെന്നു തന്നെ പറയാം. അതോടൊപ്പം തന്നെ തന്റെ കൈയ്യില്‍ നിന്ന് പോ കുന്ന പണം തിരിച്ചുപിടിക്കുകയെന്നതും. ഇതെല്ലാം സാധിക്കണമെങ്കില്‍ അഴിമതി നടത്തിയെ മതിയാകൂ അല്ലെങ്കില്‍ അഴിമതികൂടിയെ കഴിയൂ.

ഈ അഴിമതി കാലിയാക്കുന്നത് രാജ്യത്തിന്റെ ഖജനാവാണെന്നതു മാത്രമല്ല ഇത് രാജ്യ ത്തെ മറ്റുള്ള രാജ്യങ്ങളുടെ മുന്‍പില്‍ അധിക്ഷേപിക്കുകയും അ ഴിമതി രാഷ്ട്രമായി മുദ്രകുത്തകയും ചെയ്യുമെന്നതില്‍ യാതൊ രു സംശയവുമില്ല. സത്യത്തില്‍ ഈ നേതാക്കന്‍മാരും ഇത്തരം രാഷ്ട്രീയ പാര്‍ട്ടികളും നമ്മുടെ നാടിന്റെ ശാപമാണെന്നുതന്നെ പറയാം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തിലു ള്ള പല പാര്‍ട്ടികളിലും പ്രത്യേകിച്ച് ചെറിയ പാര്‍ട്ടികളില്‍ പി ളര്‍പ്പ് ഭീഷണകളും സീറ്റ് തര്‍ക്കവും ഉാകുമെന്നതില്‍ യാതൊരു സംശയവുമില്ല. ഇതെല്ലാം അ ധികാരത്തിനുവേിയുള്ള കടുംപിടുത്തമാണെന്നത് എല്ലാവര്‍ ക്കുമറിയാവുന്ന സത്യമാണ്. അ ധികാരത്തിന്റെ അപ്പക്കഷണം രുചിക്കാനുള്ള ഈ കടിപിടിക്കൂട്ടല്‍ മാത്രമല്ലാതെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള യാ തൊരു വാഗ്ദാനങ്ങളും ഇവരൊന്നും ചെയ്യാറില്ലായെന്നതാണ് സത്യം ചെയ്താല്‍ തന്നെ അതൊന്നും നടപ്പാക്കാറുമില്ല. അഞ്ചുവര്‍ഷം കട്ടുമുടിക്കാന്‍ ഒരവസരം നല്‍കുന്നുയെന്നതിലേക്ക് ഇന്ന് ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. സത്യത്തില്‍ തിരഞ്ഞെടുപ്പുകളുടെ പ്രസക്തി തന്നെ പോയിരിക്കുന്നുയെന്നതാണ് ഇത്തരം സംഭവങ്ങള്‍ തുറന്നു കാട്ടുന്നത്.

ആര്‍.ജെ.ഡി.യുടെ പിളര്‍പ്പാ ണ് ദേശീയ രാഷ്ട്രീയത്തില്‍ ഇ പ്പോഴുള്ളത്. അതുപോലെ ഒരു പിളര്‍പ്പിന്റെ വക്കിലാണ് കേരളരാഷ്ട്രീയത്തിലെ ഒരു പ്രമുഖരാഷ്ട്രീയ പാര്‍ട്ടിയും കേരളത്തി ന്റെ അവകാശങ്ങള്‍ക്കുവേി യും കര്‍ഷകരുടെ അവകാശങ്ങ ള്‍ക്കുവേിയും നിലകൊള്ളുന്നുയെന്ന് നാഴികക്ക് നാല്‍പതുവട്ടം അത്യുച്ചത്തില്‍ പറഞ്ഞു ന ടക്കുന്ന കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസിലാണ് ഈ പിളര്‍പ്പ് പ്രതിസന്ധിയുായിരി ക്കുന്നത്.
ഇടുക്കിലോകസഭാസീറ്റിനെ ചൊല്ലി കേരളകോണ്‍ഗ്രസിലുായ തര്‍ക്കമാണ് പാര്‍ട്ടിയെ പി ളര്‍പ്പിന്റെ വക്കിലെത്തിച്ചത്. കഴിഞ്ഞലോകസഭാ തിരഞ്ഞെടുപ്പി ല്‍ മത്സരിച്ച ഇടതുപക്ഷത്തില്‍ ഉായിരുന്ന ജോസഫ് കേരളാകോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജ്ജ് തനിക്ക് ഇടുക്കിയില്‍ വീും മത്സരിക്കയെന്ന് ആ വശ്യപ്പെട്ടുകൊ് രംഗത്തുവന്നതാണ് പാര്‍ട്ടിയില്‍ തര്‍ക്കത്തിന് വഴിതെളിച്ചത്. ജോസഫ് ഗ്രൂപ്പ് കേരളകോണ്‍ഗ്രസ് മാണിയില്‍ ലയിച്ച് ഇപ്പോള്‍ ഐക്യമുന്നണിയിലാണ്. ഇടുക്കിയില്‍ അന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജിന് മുട്ടുകുത്തിച്ചത് കോണ്‍ഗ്രസിലെ പി.ടി. തോമസ്സായിരുന്നു. അതും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് കേരളകോണ്‍ഗ്രസ്സില്‍ തന്നെയുള്ള സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് തന്നെയാണ് ഫ്രാന്‍സി സ് ജോര്‍ജ്ജിന്റെ ഈ ആവശ്യം എതിര്‍ത്തുകൊ് രംഗത്തുവന്നിരിക്കുന്നതെന്നതാണ് ഏറെ രസകരം. സര്‍ക്കാര്‍ ചിലവില്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങ ളെപ്പറ്റി തനിക്കെതിര്‍പ്പുള്ളവരെ വായില്‍ തോന്നുന്നതെല്ലാം വിളിക്കുന്നതാണ് ജോര്‍ജ്ജിന്റെ ഹോബി.

അതുതന്നെയാണ് ഇടുക്കിയിലും സംഭവിച്ചിരിക്കുന്നത് ഫ്രാന്‍സിസ് ജോര്‍ജ്ജിന് സീറ്റുകൊടുത്ത് അദ്ദേഹം ജയിച്ചാല്‍ പാര്‍ട്ടിയില്‍ തനിക്കുള്ള സ്ഥാ നം പോകുമെന്ന് ജോര്‍ജ്ജ് കരുതുന്നുത്രെ. എന്നാല്‍ ഇതിന് പിന്നില്‍ കെ.എം. മാണിയുടെ പിന്തുണ ജോര്‍ജ്ജിനുന്നെും പറയപ്പെടുന്നു. കേരള കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.പി. കെ. എം. മാണിയുടെ മകനായ ജോസ് കെ. മാണി കോട്ടയത്തുനിന്ന് വീും മത്സരിക്കുന്നു് ജോസ് കെ. മാണി വീും മ ത്സരിച്ച് വിജയിച്ച് ചെന്നാല്‍ യു.പി.എ വീും അധികാരത്തില്‍ വരുന്നതെങ്കില്‍ അദ്ദേഹത്തിന് കേന്ദ്രമന്ത്രിസ്ഥാ നം ഒരു പക്ഷെ ലഭിക്കാം. മാണിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് മകന് കേന്ദ്രമന്ത്രിസ്ഥാനം ഇടുക്കിയില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് എങ്ങാനും കോണ്‍ ഗ്രസ് കൊടുത്താല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനാകും ആ സീറ്റ് ലഭിക്കുക ഫ്രാന്‍സിസ് ജയിച്ചു വന്നാല്‍ സിനിയോറിറ്റി വച്ച് അദ്ദേഹത്തെ മന്ത്രിയാക്കാം. അപ്പോള്‍ ജോസ് കെ. മാണി പിന്തള്ളപ്പെടും. ഈ മാണിയെ സംബന്ധിച്ചിടത്തോളം സഹിക്കാന്‍ പറ്റില്ല.

കേരള കോണ്‍ഗ്രസിന് കോട്ടയം കൂടാതെ ഇടുക്കി കൂടി വേ ണമെന്ന് യൂ.ഡി.എഫില്‍ ആവശ്യപ്പെടണമെന്ന് കെ.എം. മാണിയോട് പാര്‍ട്ടിയിലെ ജോസഫ് വിഭാഗം പല തവണകള്‍ ആവശ്യപ്പെട്ടിട്ടും മാണി കേട്ടതായി ഭാവിക്കാത്തത് ഇതുകൊത്രെയെന്നാണ് പാര്‍ട്ടിക്കകത്തും പുറത്തമുള്ള സംസാരം. ജോര്‍ജ്ജി ന്റെ ഇടുക്കിയിലെ പ്രസംഗം മ ന്ത്രിയുടെ മൗനാനുവാദമുന്നെ് പറയാന്‍ ഇതാണ് കാരണമത്രെ. പി.സി. ജോര്‍ജ്ജിനെതിരെ ആരൊക്കെ ആരോപണമുന്നയിച്ചാലും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് പാര്‍ട്ടിയില്‍ പോലും ആര് പറഞ്ഞാലും മാ ണി മാവിലായ്ക്കാരനായി അഭിനയിക്കന്നത് മകന്റെ സുരക്ഷിത വിജയം ഉറപ്പാക്കുന്നതിനുവേിയാണെന്നും പറയപ്പെടുന്നു. പി.സി. ജോര്‍ജ്ജിന് ആരെയും എന്തും പറയാമെന്നതിന് മാണി അനുകൂലിക്കുന്നില്ലെങ്കിലും ജോര്‍ജ്ജിനെ പിണക്കിയാല്‍ കോട്ടയത്ത് ജോസ്. കെ. മാ ണിക്ക് പണികിട്ടുമെന്ന് ആ പുത്രവാല്‍സല്യം നിറഞ്ഞ പിതാവിന് നന്നായ് അറിയാം. മകനെ എല്ലാം നിനക്കുവേിയെന്നും മക്കളെ ഒരു കരപിടിപ്പിക്കാന്‍, പാടുപെടുന്ന അച്ഛന്റെ വേദന, ആ അച്ഛനെ അറിയുമെന്നും ഉള്ളില്‍ പറഞ്ഞുകൊ്. ജോര്‍ജ്ജിന്റെ ഈ പരാക്രമങ്ങള്‍ എല്ലാം ക്ഷമിക്കുകയാണ് ഈ പാ വം അച്ഛന്‍.

ആര്‍.ജെ.ഡി.യിലും കേരളകോണ്‍ഗ്രസിലും ഉായ പ്രതിസന്ധി ര് രീതിയിലാണെങ്കിലും അതിന്റെ പിന്നാലെ ലക്ഷ്യം അധികാരമോഹമെന്നതുതന്നെ. ഈ പാര്‍ട്ടികളൊക്കെ പിളര്‍ന്നാലും പിളര്‍ന്നില്ലെങ്കിലും നാടിനോ ജനത്തിനോ യാതൊ ന്നും സംഭവിക്കാനില്ല. കാരണം ജനത്തെ കരുവാക്കി അതില്‍ നിന്ന് മുതലെടുപ്പ് നടത്താനും, സര്‍ക്കാര്‍ ചിലവില്‍ കുടുംബത്തിനും കൂട്ടാളികള്‍ക്കും ജീവിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയെന്ന ന്നത് മാത്രമെ ഈ നേ ടാക്കന്‍മാരും പാര്‍ട്ടികളും ചെയ്യാറുള്ളൂ. ജനത്തിന്റെ കണ്ണില്‍ പൊ ടിയിടാന്‍ അങ്ങും ഇങ്ങും എ ന്തെങ്കിലുമൊന്ന് കാട്ടികൂട്ടുന്ന തല്ലാതെ നമ്മുടെ ജനപ്രതിനിധികളില്‍ എത്ര പേരാണ് ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നത്. വിരലിലെണ്ണാവുന്നവര്‍ മാത്രം. ഇവരൊക്കെ നാടിനുവേി പ്ര വര്‍ത്തിച്ചിരുന്നെങ്കില്‍ നമ്മുടെ നാട് അമേരിക്കയെക്കാള്‍ വികസനം പ്രാപിച്ചേനേ.
തങ്ങള്‍ മനത്സിക്കുന്നതാണ് ജനങ്ങള്‍ക്കിഷ്ടമെന്നും മറ്റും ഈ നേതാക്കന്മാര്‍ പറയുന്നതല്ലാതെ ജനത്തിന് ഇവരെകൊാെന്നും യാതൊരു നേട്ടവുമില്ല. വീും മത്സരിക്കുകയും ജയിക്കുകയുമൊക്കെ ചെയ്യുന്നത് ഇവര്‍ ചെയ്ത മഹത്തായ പ്രവ ര്‍ത്തനങ്ങള്‍ കൊാണെന്ന് ഇ വര്‍ അഭിപ്രായപ്പെടുമ്പോള്‍ അത് വെറും പൊള്ളയാണെന്ന് ജനം ഉള്ളില്‍ പറയുന്നു്. ചക്കിക്കൊത്ത ചങ്കരന്‍മാരാണ് ഇവരെല്ലാവരുമെന്നും ആരെയെങ്കിലുമൊരാളെ തിരഞ്ഞെടുക്കണമെന്നുകൊ് ആര്‍ക്കെങ്കിലുമൊരാള്‍ക്ക് വോട്ട് നല്‍കി അ വരെ ജയിപ്പിക്കുന്നുമെന്നെയു ള്ളൂ. അതാണ് ജനാധിപത്യ രാ ഷ്ട്രമായ ഇന്ത്യയിലെ നിക്ഷ്പക്ഷരായ ഓരോ ജനത്തിന്റെ അ ഭിപ്രായം.

പാര്‍ട്ടികളിലെ ഇത്തരം അധികാരത്തിനുവേിയുള്ള പോരാട്ടങ്ങളും പിളര്‍പ്പുകളും കൂടുതല്‍ അഴിമതിക്ക് കാരണമാകും എന്നത് മറ്റൊരു പാര്‍ശ്വഫലവുമാണ്. ചുരുക്കത്തില്‍ പാര്‍ട്ടികളി ലെ പിളര്‍പ്പും അധികാരത്തിനുവേിയുള്ള കുതിര കച്ചവടവുമെല്ലാം നാട്ടില്‍ അഴിമതിക്കും വളം വെക്കുന്നതല്ലാതെ അത് യാ തൊരു ഗുണവും ചെയ്യുന്നില്ലായെന്നതാണ് സത്യം. കീശ വീര്‍പ്പിക്കാനും കേമത്തം കാട്ടാനും വേി പാര്‍ട്ടികളെ പിളര്‍ത്തുന്നവരെ ജനം ഒറ്റപ്പെടുത്തേ സ മയം അതിക്രമിച്ചിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിലെങ്കിലും അത് ജനം ചെയ്യുമെന്ന് പ്രതീക്ഷി ക്കാം.


സമവാക്യങ്ങള്‍ മാറി മറിയുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക