Image

വചനഘോഷണം (ഒരു പഴയ കവിത: പീറ്റര്‍നീണ്ടൂര്‍)

Published on 12 March, 2014
വചനഘോഷണം (ഒരു പഴയ കവിത: പീറ്റര്‍നീണ്ടൂര്‍)
വന്നാപ്രവാചകന്‍ പട്ടണക്കൂട്ടത്തില്‍
രണ്ടായിരം തികയ്‌ക്കില്ലെന്നുഘോഷിച്ചു
ലോകാവസാനത്തിന്‍ലക്ഷണമായ്‌ച്ചൊന്നു
ലോകൈകേ കാണ്ണായ ദുര്‍വിധിഒന്നൊന്നായ്‌

നീലാമ്പരിരാഗമീണത്തില്‍മൂളിയും
കാല്‍കുത്തിനില്‍ക്കാന്‍`ഹെലിപ്പാടു'നോക്കിയും
കാതിന്റെ ചുറ്റിനും വട്ടംകറങ്ങീട്ടു
കാമാര്‍ത്തരക്‌തം കുടിച്ചുവാഴുന്നിവന്‍

മന്തുമലമ്പനി, എന്‍സിഫിലിറ്റീസും
മറ്റുപലതരം മാറാത്തരോഗവും
കൊച്ചുകൊതുകിന്റൊരു ദംശനം പോലും
മര്‍ത്ത്യനെക്കാലപുരിക്കയല്ലീടുന്നു

പാപം കുടിച്ചിന്നുബുദ്ധിമന്ദിച്ചൊരീ
മാലോകരേവരേം രക്ഷിപ്പതിന്നായി
ലോകത്തിനുല്‍പ്പത്തിനാള്‍തൊട്ടുപെയ്യുമീ
ഘോഷണത്തീമഴയേറ്റു ജനം വാടി

മാനവഹ്രുത്തിലീമ്രുത്യുഭയം പാകി
സ്രുഷ്‌ടി കര്‍ത്താവിന്റെ നാമം മൊഴിഞ്ഞിവര്‍
കീശവീര്‍പ്പിക്കും തൊഴില്‍നിറുത്തീടുമോ?
ഏകാഗ്രധ്യാനത്താലന്ത്യം വരിക്കുമൊ?
വചനഘോഷണം (ഒരു പഴയ കവിത: പീറ്റര്‍നീണ്ടൂര്‍)വചനഘോഷണം (ഒരു പഴയ കവിത: പീറ്റര്‍നീണ്ടൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക