Image

കൊച്ചി മെട്രോ: തീരുമാനം ഉടനെയെന്ന് കമല്‍നാഥ്‌

Published on 10 November, 2011
കൊച്ചി മെട്രോ: തീരുമാനം ഉടനെയെന്ന് കമല്‍നാഥ്‌
ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിയ്ക്ക് അനുമതി നല്‍കുന്ന കാര്യം സംബന്ധിച്ച് കേന്ദ്രമന്ത്രിസഭ രണ്ടാഴ്ച്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥ് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതിയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ എന്ത് സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിസഭായോഗം വിഷയം പരിഗണിക്കുന്നതിന് മുമ്പ് ധനമന്ത്രാലയത്തിന്റെ കീഴിലുള്ള ആസൂത്രണസമിതി പദ്ധതി ചര്‍ച്ച ചെയ്യുമെന്നും ചെന്നൈ മെട്രോ റെയില്‍ പദ്ധതിയുടെ അതേ മാതൃകയില്‍ കൊച്ചി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നഗരവികസനമന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക