Image

2 ജി സ്‌പെക്ട്രം കേസില്‍ വിചാരണ വെള്ളിയാഴ്ച തുടങ്ങും

Published on 10 November, 2011
2 ജി സ്‌പെക്ട്രം കേസില്‍ വിചാരണ വെള്ളിയാഴ്ച തുടങ്ങും
2 ജി സ്‌പെക്ട്രം കേസില്‍ വിചാരണ വെള്ളിയാഴ്ച തുടങ്ങും. അനില്‍ അംബാനി ധീരുഭായി ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സി.ബി.ഐ സമര്‍പ്പിച്ച 150 പേരുടെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

മുന്‍ ടെലികോംമന്ത്രി എ. രാജ, ഡി.എം.കെ. രാജ്യസഭാംഗം കനിമൊഴി എന്നിവരുള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ സി.ബി.ഐ. പ്രത്യേകകോടതി ഒക്ടോബര്‍ 22-ന് കുറ്റം ചുമത്തിയതോടെയാണ് വിചാരണയ്ക്ക് അരങ്ങൊരുങ്ങിയത്. ജീവപര്യന്തം തടവുശിക്ഷവരെ ലഭിക്കാവുന്ന ക്രിമിനല്‍ വിശ്വാസവഞ്ചനക്കുറ്റം എല്ലാവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.

2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടുള്ള അഴിമതിയില്‍ മൂന്ന് ടെലികോം കമ്പനികള്‍ ഉള്‍പ്പെടെ കേസിലെ 17 പ്രതികള്‍ക്കെതിരെയും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്‌നി ചൂണ്ടിക്കാട്ടി. കനിമൊഴിക്കെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന് പ്രേരിപ്പിക്കല്‍ ഉള്‍പ്പെടെ, സി.ബി.ഐ. ചുമത്തിയ മറ്റെല്ലാ വകുപ്പുകളും കോടതി ശരിവെച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക