Image

മയൂഖാ ജോണിയ്ക്ക് കേന്ദ്ര കായിക മന്ത്രാലയം 54 ലക്ഷംരൂപ ധനസഹായം നല്‍കും

Published on 10 November, 2011
മയൂഖാ ജോണിയ്ക്ക് കേന്ദ്ര കായിക മന്ത്രാലയം 54 ലക്ഷംരൂപ ധനസഹായം നല്‍കും
ജര്‍മനിയില്‍ പരിശീലനത്തിനു മയൂഖാ ജോണിയ്ക്ക് കേന്ദ്ര കായിക മന്ത്രാലയം 54 ലക്ഷംരൂപ ധനസഹായം നല്‍കും. ദേശീയ കായിക വികസന നിധിയില്‍നിന്നാണ് സാമ്പത്തിക സഹായം. മയൂഖയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എട്ടുലക്ഷം രൂപ നല്‍കും.

മയൂഖാ ജോണിക്കും പരിശീലകനും ജര്‍മന്‍ എംബസി വിസ നിഷേധിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിരുന്നു. പരിശീലനത്തിനുവേണ്ടി പ്രീജ ശ്രീധരന്‍, ഒ.പി ജയ്ഷ എന്നിവര്‍ അടക്കമുള്ള കായിക താരങ്ങള്‍ക്കും കേന്ദ്ര കായിക മന്ത്രാലയം സാമ്പത്തിക സഹായം നല്‍കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക