Image

യുഫോര്‍ബിയ സസ്യത്തില്‍ നിന്ന്‌ കാന്‍സര്‍ ഉണ്ടാകില്ലെന്ന്‌ ആരോഗ്യ വകുപ്പ്‌

Published on 17 March, 2014
യുഫോര്‍ബിയ സസ്യത്തില്‍ നിന്ന്‌ കാന്‍സര്‍ ഉണ്ടാകില്ലെന്ന്‌ ആരോഗ്യ വകുപ്പ്‌
കോട്ടയം: യുഫോര്‍ബിയ സസ്യത്തില്‍ നിന്ന്‌ കാന്‍സര്‍ ഉണ്ടാകില്ലെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ വെളിപ്പെടുത്തി. യുഫോര്‍ബിയ സസ്യത്തിനെതിരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്‌ഥാനരഹിതമാണെന്നും വീടുകളില്‍ നിന്ന്‌ അവയെ നീക്കം ചെയ്യാന്‍ ആരോഗ്യ വകുപ്പ്‌ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഹെല്‍ത്ത്‌ സര്‍വീസ്‌ അഡീഷനല്‍ ഡയറക്‌ടര്‍ ഡോ. സി. രമണി ഒരു സ്വകാര്യ വാര്‍ത്താ പോര്‍ട്ടലിനോട്‌ പറഞ്ഞു.

യുഫോര്‍ബിയ വീട്ടില്‍ വളര്‍ത്തുന്നത്‌ കാന്‍സറിനു കാരണമാകുമെന്നും ഇത്‌ നീക്കം ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തുന്നു എന്നും സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.
യുഫോര്‍ബിയ സസ്യത്തില്‍ നിന്ന്‌ കാന്‍സര്‍ ഉണ്ടാകില്ലെന്ന്‌ ആരോഗ്യ വകുപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക