Image

തൃശൂര്‍-പാലക്കാട്‌ ദേശീയപാതയില്‍ ബസ്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു

Published on 10 November, 2011
തൃശൂര്‍-പാലക്കാട്‌ ദേശീയപാതയില്‍ ബസ്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു
തൃശൂര്‍ : പാലക്കാട്‌- തൃശൂര്‍ ദേശീയപാതയിലെ കുതിരാനില്‍ സ്വകാര്യ ബസ്‌ മറിഞ്ഞ്‌ കണ്ടക്‌ടര്‍ മരിച്ചു. 12 പേര്‍ക്ക്‌ പരിക്കേറ്റു. 15 അടി താഴ്‌ചയിലേക്ക്‌ ബസ്‌ മറിയുകയായിരുന്നു. കണ്ടക്‌ടര്‍ പാലക്കാട്‌ കൊല്ലങ്കോട്‌ സ്വദേശി ബാലനാണ്‌ മരിച്ചത്‌. പരിക്കേറ്റവില്‍ മൂന്ന്‌ പേരുടെ നില ഗുരുതരമാണ്‌. ഏഴ്‌ പേരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും അഞ്ച്‌ പേരെ പീച്ചി സ്‌പെഷ്യാലിറ്റി ആശുപത്രിയിലുമാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ഇന്ന്‌ രാവിലെ 8.30ഓടെയാണ്‌ അപകടമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക