Image

ജയരാജന്‍ വെള്ളിയാഴ്‌ച സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും

Published on 10 November, 2011
ജയരാജന്‍ വെള്ളിയാഴ്‌ച സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും
ന്യൂഡല്‍ഹി: കോടതിക്കെതിരേ പരാമര്‍ശം നയത്തിയതിന്റെ പേരില്‍ ആറുമാസം തടവിന്‌ ശിക്ഷിക്കപ്പെട്ട സി.പി. എം നേതാവ്‌ എം.വി ജയരാജന്‍ അപ്പീല്‍ വെള്ളിയാഴ്‌ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.അപ്പീല്‍ ബുധനാഴ്‌ച തയാറാക്കിയിരുന്നെങ്കിലും ജയരാജന്‍െറ വക്കാലത്ത്‌ എത്തിക്കാന്‍ കഴിയാതിരുന്നതുമൂലം കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.

വ്യാഴാഴ്‌ച അവധിയായതിനാല്‍ വെള്ളിയാഴ്‌ച അപ്പീല്‍ സമര്‍പ്പിക്കാനാണ്‌ പദ്ധതിയെന്ന്‌ സി.പി.എം വൃത്തങ്ങള്‍ അറിയിച്ചു. വിധിയെ കേരള ഹൈകോടതിയില്‍ ചോദ്യം ചെയ്യാനും സി.പി.എം നേതൃത്വം തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക