Image

സ്‌നേഹ വിവാഹിതയാകുന്നു

Published on 10 November, 2011
സ്‌നേഹ വിവാഹിതയാകുന്നു
തമിഴ്‌, മലയാളം സിനിമകളിലെ പ്രശസ്‌ത താരം സ്‌നേഹ വിവാഹിതയാകുന്നു. വരന്‍ തമിഴ്‌ സിനിമാ നടന്‍ പ്രസന്നയാണ്‌. പ്രണയ വിവാഹമാണ്‌. ഇരുവരും ചേര്‍ന്ന്‌ അഭിനയിച്ച തമിഴ്‌ സിനിമയായ 'അച്ചമുണ്ട്‌ അച്ചമുണ്ട്‌' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പരിചയത്തിലായ ഇരുവരും പ്രണയത്തിലാണെന്ന്‌ നേരത്തേ വാര്‍ത്തയുണ്ടായിരുന്നു.

എന്നാല്‍ വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. വിവാഹം ഇരു വീട്ടുകാരുടേയും സമ്മതത്തോടെയാണെന്ന്‌ നടന്‍ പ്രസന്ന അറിയിച്ചു.
സ്‌നേഹ വിവാഹിതയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക