Image

ദാനധര്‍മ്മമാണ് തപസ്സിന്റെ മൂന്നാം ഘടകം

Published on 19 March, 2014
ദാനധര്‍മ്മമാണ് തപസ്സിന്റെ മൂന്നാം ഘടകം
ദാനധര്‍മ്മം ഔദാര്യമാണ്, ഉദാരതയാണ്. കാരണം ദാനം ചെയ്യുമ്പോള്‍ നാം ഒന്നും തിരികെ പ്രതീക്ഷിക്കുന്നില്ല. ദൈവത്തില്‍നിന്നും നാം എല്ലാം ദാനമായി സ്വീകരിച്ചതാണ് എന്ന അവബോധമുള്ള ക്രിസ്തീയ മനോഭാവവും സ്വഭാവവുമായിരിക്കണം നമ്മെ ദാനധര്‍മ്മത്തിന് പ്രേരിപ്പിക്കേണ്ടത്. നാം അര്‍ഹിക്കാത്തത് പലതും ഔദാര്യത്തോടെ ദൈവം നല്കിയിരിക്കുന്നതിനാല്‍ അവ പങ്കുവയ്ക്കുവാനും സഹോദരങ്ങള്‍ക്ക് കലവറയില്ലാതെ കൊടുക്കുവാനും നാം തയ്യാറാവണം. എല്ലാം വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന, അല്ലെങ്കില്‍ ലാഭേച്ഛയുള്ള ക്രയവിക്രയത്തിന്റെ ശൈലിയല്ല ദാനം അല്ലെങ്കില്‍ ഔദാര്യം. കച്ചവടമനഃസ്ഥിതിയില്‍ അളന്നു തിട്ടപ്പെടുത്തിയാണ് പൊതുവെ ഇന്നു സമൂഹത്തില്‍ എല്ലാക്കാര്യങ്ങളും നടക്കുന്നത്. ഇവിടെ എല്ലാം എനിക്ക് വാരിക്കൂട്ടണമെന്നും നേടണമെന്നുമുള്ള മനോഭാവമാണ്. ഈ ആര്‍ത്തിയില്‍നിന്നുമുള്ള വിടുതലാണ് ദാനം, ദാനധര്‍മ്മം. എനിക്കുള്ളത് നഷ്ടപ്പെടുമോ എന്ന ഭീതിയില്‍നിന്നുള്ള മോചനവും, പങ്കുവച്ചാല്‍ എന്റെ സൗഭാഗ്യം കുറഞ്ഞുപോകുമല്ലോ എന്നുള്ള വിഷാദാത്മകമായ ചിന്തയില്‍ നിന്നുമുള്ള മുക്തിയാണ് ദാനധര്‍മ്മത്തിന്റെയും പങ്കുവയ്ക്കലിന്റെയും ജീവിതത്തിന് നമ്മെ പ്രചോദിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക