Image

80 കളിലെ ഫിലിം ആര്‍ട്ടിസ്റ്റ് ജോസഫ് കൊട്ടാരം വിടവാങ്ങി

വിന്‍സന്റ് ഇമ്മാനുവല്‍ Published on 20 March, 2014
80 കളിലെ ഫിലിം ആര്‍ട്ടിസ്റ്റ് ജോസഫ് കൊട്ടാരം വിടവാങ്ങി
ഫിലഡല്‍ഫിയ : എണ്‍പതുകളില്‍ വിവിധ മലയാളം സിനിമകളില്‍ സഹനടനായി അഭിനയിച്ച ജോസഫ് കൊട്ടാരം, യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും വിടവാങ്ങി.
ഇന്ന് വെളുപ്പിന് 2.10AM ന് ആയിരുന്നു അന്ത്യം. 1974 കളില്‍ സിആര്‍പിഎഫില്‍ Unarmed Combat Instructorആയി ജിവിതത്തില്‍ തുടക്കം കുറിച്ച ഇദ്ദേഹം 1981 ല്‍ ആണ് അഭിനയരംഗത്തേക്ക് കാല് വച്ചത്.  സംവിധായകന്‍ പി.ജി. പരമേശ്വരന്‍ സംവിധാനം ചെയ്ത സംഘര്‍ഷം എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പ്രേംനസീര്‍, ശ്രീവിദ്യ, സീമ എന്നിവരോടൊപ്പമാണ് അദ്ദേഹം ആദ്യം അഭിനയിച്ചത്.

യുഎന്‍ ഡെലഗേഷനില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനായി ആഫ്രിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. നാല് സഹോദരിമാരും, ഒരു സഹോദരനും ഉണ്ട്. സഹോദരന്‍ വാര്‍ദ്ധക്യസംബന്ധമായ കാരണങ്ങളാല്‍ നിര്യാതനായിരുന്നു. ഒരു മകനും, ഒരു മകളുമുണ്ട്.
ധോണി, ഡോളി എന്നിവരാണ് മക്കള്‍. സുനില്‍ എമിലിന്‍(Emilyn) എന്നിവരാണ് ജാമാതാക്കള്‍.
 Den, Delaney, Mattea എന്നിവര്‍ പേരക്കുട്ടികളാണ്.

മേരി ജോസഫാണ് ഭാര്യ. കോട്ടയം മുട്ടുചിറ സ്വദേശിയായ ജോസഫ് കൊട്ടാരം 2001 ലാണ് അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്തത്. 1996 മുതല്‍ ആയുര്‍വേദത്തില്‍ റജിസിറ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷന്‍ ആയും പ്രാക്ടീറ്റ് ചെയ്തിട്ടുണ്ട്.
ആയുര്‍വേദ അമേരിക്കയില്‍ ആദ്യം അവതരിപ്പിച്ചവരില്‍ ഒരാളാണ് ജോസഫ് കൊട്ടാരം. സീറോ മലബാര്‍ പള്ളിയുടെ ആരംഭകാല പ്രവര്‍ത്തകനാണ്.

80 കളിലെ ഫിലിം ആര്‍ട്ടിസ്റ്റ് ജോസഫ് കൊട്ടാരം വിടവാങ്ങി
Join WhatsApp News
George Nadavayal 2014-03-20 06:09:49
Jose Kottaram provided many artistic gifts to Malayalee life especially in Tristate area, we will never forget Jose Kottaram,  pure village hearted man of our time.
George Nadavayal

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക