Image

സൗമ്യ വധ കേസ്‌: ശിക്ഷ ഇന്ന്‌ പ്രഖ്യാപിക്കും

Published on 11 November, 2011
സൗമ്യ വധ കേസ്‌: ശിക്ഷ ഇന്ന്‌ പ്രഖ്യാപിക്കും
തൃശൂര്‍: ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ട ശേഷം ക്രൂരമായി കൊലപ്പെടുത്തിയ സൗമ്യയെന്ന പെണ്‍കുട്ടിയുടെ ഘാതകനുള്ള ശിക്ഷ ഇന്ന്‌ കോടതി വിധിക്കും. ഷൊര്‍ണൂര്‍ മഞ്ഞക്കാട്‌ സ്വദേശി സൗമ്യ ട്രെയിനില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സേലം വിരുതാചലം സ്വദേശി ഗോവിന്ദച്ചാമി(30) കുറ്റക്കാരനെന്ന്‌ അതിവേഗ കോടതി ജഡ്‌ജി കെ. രവീന്ദ്രബാബു കണ്ടെത്തിയിരുന്നു.

തൃശൂര്‍ ഒന്നാംനമ്പര്‍ അതിവേഗ കോടതിയില്‍ സൗമ്യയുടെ പോസ്‌റ്റ്‌മോര്‍ട്ടം സംബന്ധിച്ചു ഡപ്യുട്ടി പൊലീസ്‌ സര്‍ജന്‍ ഡോ. എ.കെ. ഉന്മേഷ്‌ വ്യാജമൊഴി നല്‍കിയെന്നു കണ്ടെത്തിയ കോടതി ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ്‌ എടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വവുമായ സംഭവമാകയാല്‍ പ്രതിക്ക്‌ വധശിക്ഷതന്നെ നല്‍കണമെന്ന്‌ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ കോടതിയില്‍ വാദിച്ചിരുന്നു. തമിഴ്‌നാട്ടില്‍ എട്ട്‌ കേസുകളില്‍ പ്രതായണ്‌ ഗോവിന്ദച്ചാമി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക