Image

മലയാളി പ്രസ്‌ കൗണ്‍സില്‍ യു.എസ്‌.എ സമ്മേളനം

Published on 11 November, 2011
മലയാളി പ്രസ്‌ കൗണ്‍സില്‍ യു.എസ്‌.എ സമ്മേളനം
ഹൂസ്റ്റണ്‍: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന മലയാളി പ്രസ്‌ കൗണ്‍സില്‍, യു.എസ്‌.എയുടെ സമ്മേളനം പ്രവാസി ന്യൂസ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നവംബര്‍ അഞ്ചിന്‌ ചേര്‍ന്നു. റവ.ഫാ. എം.ടി. ഫിലിപ്പിന്റെ ആശീര്‍വാദത്തോടെ സമ്മേളനം ആരംഭിച്ചു.

പ്രസിഡന്റ്‌ എ.സി. ജോര്‍ജ്‌, സെക്രട്ടറി ബ്ലെസ്സന്‍ (ഹൂസ്റ്റണ്‍) എന്നിവര്‍ നേതൃത്വം നല്‍കി. കൗണ്‍സിലിന്റെ ലക്ഷ്യങ്ങളെപ്പറ്റിയും ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റിയും എ.സി. ജോര്‍ജ്‌ വിവരിച്ചു. ഹൂസ്റ്റണിലെ വിവിധ മാധ്യമങ്ങളുമായി (ഏഷ്യാനെറ്റ്‌, കൈരളി ടിവി, ക്രിസ്‌ത്യന്‍ ടൈംസ്‌, പ്രവാസി ന്യൂസ്‌, മലയാളം പത്രം, കേരള എക്‌സ്‌ പ്രസ്‌) ബന്ധപ്പെട്ടവും, എഴുത്തുകാരും, സാഹിത്യകാരുമായി 22 പേര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

കെട്ടുറപ്പുള്ള ഒരു ഭരണഘടയില്‍ക്കൂടി ക്രിയാത്മകമായ ഒരു മാധ്യമ പ്രവര്‍ത്തനമാണ്‌ കൗണ്‍സില്‍ ഉന്നംവെയ്‌ക്കുന്നത്‌. അതിനായി അമേരിക്കയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലുമുള്ള സമാന മാധ്യമ കൗണ്‍സിലുകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനും കൗണ്‍സില്‍ തീരുമാനമെടുത്തു. അടുത്ത മീറ്റിംഗ്‌ ഡിസംബര്‍ 10-ന്‌ ചേരും.
മലയാളി പ്രസ്‌ കൗണ്‍സില്‍ യു.എസ്‌.എ സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക