Image

മെസ്‌കിറ്റ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.

Published on 11 November, 2011
മെസ്‌കിറ്റ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.

ടെക്‌സസ്സ്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിന്റെ കീഴിലുള്ള പുതിയ ദേവാലയമായ മെസ്‌ക്കിറ്റ് മോര്‍ ഗ്രിഗോറിയോസ് ബാവയുടെ (പരുമല കൊച്ചുതിരുമേനി) 109 ല്‍ ദുഃഖറോനോ പെരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഒക്‌ടോബര്‍ 28, 29 (വെള്ളി, ശനി) തീയതികളിലായ നടന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് റവ.ഫാ.മാത്യൂസ് കാവുങ്കല്‍ (വികാരി സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് ഡാലസ്) മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആത്മീയധിഷ്ഠിതമായ ചടങ്ങുകളില്‍ വൈദീക ശ്രേഷ്ഠര്‍ , ഒട്ടനവധി വിശ്വാസി സമൂഹം എന്നിവര്‍ പങ്കെടുത്തു.

വെള്ളിയാഴ്ച വൈകുന്നേരം നടന്ന സന്ധ്യാപ്രാര്‍ത്ഥനക്ക് ഇടവകവികാരി റവ.ഫാ.വി.എം.തോമസ്, റവ.ഫാ. ഏലിയാസ് അമരത്ത്, റവ.ഫാ. മാത്യൂസ് കാവുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. റവ.ഫാ. ഏലിയാസ് അമരത്ത് വചന ശുശ്രൂഷ നിര്‍വ്വഹിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ റവ.ഫാ. മാത്യൂസ് കാവുങ്കല്‍ മുഖ്യ കാര്‍മ്മികനായിരുന്നു. വെരി.റവ.വെള്ളാപ്പള്ളില്‍ , കുറിയാക്കോസ് കോറെപ്പിസ്‌ക്കോപ്പ, റവ.ഫാ.പോള്‍ തോട്ടക്കാട്ട് (സെന്റ് മേരീസ് ചര്‍ച്ച് ഡാളസ് വികാരി) റവ.ഫാ.വി.എം. തോമസ് (സെന്റ് ഗ്രിഗോറിയോസ് മെസ്‌ക്കിറ്റ്) റവ.ഫാ.ഏലിയാസ് അമരത്ത്, റവ.ഡീക്കന്‍ എബിന്‍ പുറവത്ത് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ശ്രീ.സാജുമോന്‍ മത്തായി നേതൃത്വം കൊടുത്ത സെന്റ് മേരീസ് ഗായകസംഘം വിശുദ്ധ കുര്‍ബ്ബാനയില്‍ ഗാനശുശ്രൂഷയില്‍ നേതൃത്വം നല്‍കി. നേര്‍ച്ച വിളമ്പ്, ആശീര്‍വാദം, എന്നിവയോടെയാണ് പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചത്.

ഇടവക വികാരി റവ.ഫാ. വി.എം. തോമസിന്റെ നേതൃത്വത്തില്‍ ഷെറി ജോര്‍ജ് (സെക്രട്ടറി), വല്‍സലന്‍ വര്‍ഗീസ്(ട്രഷറര്‍) എന്നിവര്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വിലാസം
MOR GREGORIS CHURCH
6500 NORTH WEST DRIVE
SUITE # 180
MESQUITE, TX. 75150



ബിജു ചെറിയാന്‍(പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ , മലങ്കര ആര്‍ച്ച് ഡയോസിസ്)
മെസ്‌കിറ്റ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.മെസ്‌കിറ്റ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.മെസ്‌കിറ്റ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.മെസ്‌കിറ്റ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.മെസ്‌കിറ്റ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.മെസ്‌കിറ്റ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.മെസ്‌കിറ്റ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.മെസ്‌കിറ്റ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക