Image

മുന്‍ എം.എല്‍.എ പി വിജയദാസ് അന്തരിച്ചു

Published on 11 November, 2011
മുന്‍ എം.എല്‍.എ പി വിജയദാസ് അന്തരിച്ചു
തിരുവനന്തപുരം: മുന്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ പി. വിജയദാസ് (75) അന്തരിച്ചു. ആറ്റിങ്ങല്‍ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കെ.പി.സി.സി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985 ലെ ആറ്റിങ്ങല്‍ ഉപതിരഞ്ഞെടുപ്പില്‍ സരസ്വതി കുഞ്ഞുകൃഷ്ണനെ പരാജയപ്പെടുത്തിയാണ് വിജയദാസ് നിയമസഭയിലെത്തിയത്.

മൃതദേഹം തിരുവനന്തപുരം ഡി.സി.സി ഓഫീസിലും ജില്ലാ സഹകരണബാങ്ക് ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് വെഞ്ഞാറമൂട്ടില്‍ എത്തിക്കും. ശവസംസ്‌കാരം വൈകീട്ട് അഞ്ചിന് വെഞ്ഞാറമ്മൂട്ടിലെ വസതിയില്‍ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക