Image

ഗണേഷിന്റെ വാക്കുകള്‍ ശരിയായില്ല: പിള്ള

Published on 11 November, 2011
ഗണേഷിന്റെ വാക്കുകള്‍ ശരിയായില്ല: പിള്ള
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നടത്തിയ പദപ്രയോഗം തെറ്റായിരുന്നുവെന്ന് ആര്‍. ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് (ബി) യോഗത്തില്‍ ഗണേഷിനെ പിള്ള വിമര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചില ചാനലുകള്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലും ബാലകൃഷ്ണപിളള ഈ നിലപാട് ആവര്‍ത്തിച്ചു.

ഗണേഷ് നടത്തിയ ചില പദപ്രയോഗങ്ങള്‍ തെറ്റാണെന്നും പൊതുപ്രവര്‍ത്തകര്‍ ഭാഷ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും പിള്ള പറഞ്ഞു. ഇതാദ്യമായിട്ടാണ് ഗണേഷിന്റെ വിവാദ പ്രസ്താവനയെക്കുറിച്ച് ബാലകൃഷ്ണപിളള പ്രതികരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക