Image

സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് 2-ാം വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 19 മുതല്‍

പി.പി.ചെറിയാന്‍ Published on 11 November, 2011
സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് 2-ാം വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 19 മുതല്‍

ഇര്‍വിങ്ങ് (ഡാളസ്) സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് രണ്ടാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 18 വെള്ളി, നവംബര്‍ 19 ശനി എന്നീ ദിവസങ്ങളില്‍ ഇര്‍വിങ്ങിലുള്ള സെന്റ് തോമസ് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു.

വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ 8.30 വരെയാണ് യോഗങ്ങള്‍ . കേരളത്തില്‍ നിന്നുള്ള സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും, വേദപണ്ഡിതനുമായ റവ.കെ.എസ്സ് ജെയിംസ് ആണ് ഈ വര്‍ഷത്തെ പ്രധാന പ്രാസംഗികന്‍ .

കണ്‍വന്‍ഷന്റെ സമാപനത്തോടനുബന്ധച്ച് 20-ാം തീയ്യതി ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കുമെന്നും, യോഗങ്ങളിലും, ഞായറാഴ്ചയിലെ പ്രത്യേക ആരാധനയിലും എല്ലാവരും വന്ന് പങ്കെടുക്കണമെന്ന് ഇടവക വികാരി റവ.ജോബി മാത്യൂ അച്ചന്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ജോബി മാത്യൂ-214 697 0483
(വൈസ്.പ്രസിഡന്റ്)കെ.ജി.ജോണ്‍ 469 230 4924
(സെക്രട്ടറി) അജിപോള്‍ 408 569 8985
സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് 2-ാം വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 19 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക