Image

സെന്റ് ജെയിംസ് ഫാമിലി നൈറ്റ് 2011 നവംബര്‍ 12ന്

ബിജു ചെറിയാന്‍ Published on 11 November, 2011
സെന്റ് ജെയിംസ് ഫാമിലി നൈറ്റ് 2011 നവംബര്‍ 12ന്


ന്യൂജേഴ്‌സി: ന്യൂജേഴിസിയിലെ ലിവിംഗ്സ്റ്റണിലുള്ള ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി നൈറ്റ്-2011 വര്‍ണ്ണശബളമായ കലാവിരുന്നുകളോടെ നവംബര്‍ 12-ാംതീയതി ശനിയാഴ്ച നടത്തപ്പെടുന്നു. ലിവിംഗ് സ്റ്റണിലെ നൈറ്റ്‌സ് ഓഫ് കൊളംബസ് ഓഡിറ്റോറിയത്തില്‍ (
299 EISENHOWER PARKWAY, LIVINGSTON, NJ-07039) വൈകുന്നേരം 5 മണിക്കാരംഭിക്കുന്ന കുടുംബസന്ധ്യയില്‍ ഇടവകയിലെ സര്‍ഗ്ഗാപ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന ഒട്ടനവധി കലാപരിപാടികള്‍ അരങ്ങേറുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. എല്‍ദോസ് ബേബി അിയിച്ചു.

ഇടവക വികാരി വെരി.റവ. ഗീവര്‍ഗീസ് ശ്രീ.ബിഷു പോള്‍ (സെക്രട്ടറി), ശ്രീ. ബിജു കുര്യന്‍ മാത്യൂസ്(ട്രഷറര്‍ ), എല്‍ദോസ് ബേബി (പ്രോഗ്രാം കോര്‍ഡിനേറ്റ
ര്‍ ‍) ഇതര മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി ചുക്കാന്‍ പിടിക്കുന്നു. ഭദ്രാസനത്തിലെ വൈദീക ശ്രേഷ്ഠര്‍ , ശെമ്മാശന്‍മാര്‍ , ഭദ്രാസന അല്മായ ഭാരവാഹികള്‍ , അഭ്യൂദയകാംക്ഷികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
സെന്റ് ജെയിംസ് ഫാമിലി നൈറ്റ് 2011 നവംബര്‍ 12ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക