Image

മുന്‍ എം.എല്‍.എ പി.വി ജയദാസ്‌ നിര്യാതനായി

Published on 11 November, 2011
മുന്‍ എം.എല്‍.എ പി.വി ജയദാസ്‌ നിര്യാതനായി
തിരുവന്തപുരം: മുന്‍ എം.എല്‍.എയും തിരുവനന്തപുരം മുന്‍ ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റുമായിരുന്ന വെഞ്ഞാറമൂട്‌ വിജയവിലാസത്തില്‍ പി.വിജയദാസ്‌(75) നിര്യാതനായി. കുറച്ചുനാളായി അസുഖബാധിതനായിരുന്ന ഇദ്ദേഹം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: ഉര്‍വശി. മക്കള്‍: പ്രദീപ്‌, സുപ്രിയ. മരുമക്കള്‍: പ്രീതി, ദീപ്‌തിനാഥ്‌. സംസ്‌കാരം നടത്തി. 1985ല്‍ ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്ന ഇദ്ദേഹം 1982ല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയിരുന്നു. നാല്‌ തവണ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക