Image

വേണ്ടിവന്നാല്‍ രാജിവെച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടാം: വി.എസ്‌

Published on 11 November, 2011
വേണ്ടിവന്നാല്‍ രാജിവെച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടാം: വി.എസ്‌
ന്യൂഡല്‍ഹി: ഇരട്ടപദവി പ്രശ്‌നത്തില്‍ ആവശ്യമെങ്കില്‍ രാജിവെച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ വ്യക്തമാക്കി. യു.പി.എ അധ്യക്ഷ ആയിരുന്ന സോണിയാഗാന്ധി ആ പദവി രാജി വെച്ചാണ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. എന്നാല്‍ ഇരട്ടപദവി വഹിക്കുന്ന ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ രാജി വെക്കാന്‍ തയാറാകുമോ എന്നും വി.എസ്‌ ചോദിച്ചു.

ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിനെ സഹായിക്കാനാണ്‌ തന്റെ പേരില്‍ ഓര്‍ഡിനന്‍സ്‌ ഇറക്കുന്നത്‌. മുന്‍പ്‌ രണ്ട്‌ തവണ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ തന്റെ പദവി ഓര്‍ഡിനന്‍സ്‌ കൊണ്ടു വന്ന്‌ സംരക്ഷിച്ചിട്ടില്ലെന്നും തന്റെ പദവി സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ്‌ വേണ്ടെന്ന്‌ സര്‍ക്കാറിനെ അറിയിച്ചതായും വി.എസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക