Image

കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പാരിസ്‌ മലയാളി സംഗമം 2011 സംഘടിപ്പിക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 11 November, 2011
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പാരിസ്‌ മലയാളി സംഗമം 2011 സംഘടിപ്പിക്കുന്നു
പാരിസ്‌: പാരിസ്‌ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മലയാളി സംഗമം 2011 നവംബര്‍ 27 ന്‌ (ഞായര്‍) ഉച്ചകഴിഞ്ഞ്‌ നാലിന്‌ പാരിസിലെ 64 Avenue Theophile Gauthie ല്‍ നടക്കും.

കോമഡി സ്‌കിറ്റ്‌, ബോളിവുഡ്‌ ഡാന്‍സ്‌, ഭരതനാട്യം, ഗാനസന്ധ്യ, കാര്‍ട്ടൂണ്‍ ഷോ തുടങ്ങിയ വിവിധയിനം കലാപരിപാടികള്‍ മലയാളി സംഗമത്തിനു കൊഴുപ്പേകും. 12 യൂറോയാണ്‌ ടിക്കറ്റ്‌ ചാര്‍ജ്‌. പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ പ്രവേശനം സൗജന്യമാണ്‌. പരിപാടികള്‍ക്കുശേഷം കേരളത്തനിമയില്‍ സ്‌പെഷല്‍ സദ്യയും ഉണ്‌ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടിയുടെ രജിസ്‌ട്രേഷനും kcaparis@kcaparis.com എന്ന ഇമെയിലിലോ പ്രസിഡന്റ്‌ സദന്‍ എടക്കാട്ട്‌ (0607708668), സെക്രട്ടറി ഭാസ്‌കരന്‍ നായര്‍ (0609055532) എന്നിവരെ ബന്ധപ്പെടുക.
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പാരിസ്‌ മലയാളി സംഗമം 2011 സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക