Image

കേരള കോണ്‍ഗ്രസ്‌ മാഞ്ചസ്‌റ്റര്‍ യൂണിറ്റിന്‌ തിരിതെളിഞ്ഞു

സാബു ചുണ്ടക്കാട്ടില്‍ Published on 11 November, 2011
കേരള കോണ്‍ഗ്രസ്‌ മാഞ്ചസ്‌റ്റര്‍ യൂണിറ്റിന്‌ തിരിതെളിഞ്ഞു
മാഞ്ചസ്‌റ്റര്‍: കേരള കോണ്‍ഗ്രസ്‌ മാഞ്ചസ്‌റ്റര്‍ യൂണിറ്റിന്‌ ആവേശ്വോജ്വലമായ തുടക്കം. ഓള്‍ഡ്‌ഹാമില്‍ ചേര്‍ന്ന പ്രവര്‍ത്തക സമ്മേളനത്തിലും യൂണിറ്റ്‌ ഉദ്‌ഘാടനത്തിലും മാഞ്ചസ്‌റ്ററിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കാളികളായി. സാബു ചുണ്ടക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാജി വരാക്കുടി യൂണിറ്റ്‌ ഉദ്‌ഘാടന കര്‍മം നിര്‍വഹിച്ചു. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കി വേണ്ട കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന്‌ യോഗത്തില്‍ തീരുമാനമായി.?
യുകെയില്‍ എമ്പാടുമുള്ള കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ഒരുമിച്ചു കൂട്ടി യുകെ ഘടകം ശക്‌തമാക്കുന്നതിനും ലേബര്‍പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്‌ത്‌ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ മുന്‍ഗണന നല്‍കുന്നതിനും ലേബര്‍പാര്‍ട്ടിക്ക്‌ പിന്തുണ നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി അടുത്ത ആഴ്‌ച ലേബര്‍പാര്‍ട്ടി ഭാരവാഹികളുമായി ചര്‍ച്ച നടത്തും. കേരള കോണ്‍ഗ്രസ്‌ യുകെ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള വിഷങ്ങളും ചര്‍ച്ചയുടെ ഭാഗമായി. തുടര്‍ന്ന്‌ ടെലഫോണില്‍ കെ.എം. മാണി, ഫ്രാന്‍സിസ്‌ ജോര്‍ജ്‌, തോമസ്‌ ചാഴികാടന്‍, ജോസ്‌ കെ. മാണി, പ്രഫ. എന്‍. ജയരാജ്‌, റോഷി അഗസ്‌റ്റിന്‍ എന്നിവരുമായി സംസാരിക്കുകയും പ്രവാസി കേരള കോണ്‍ഗ്രസ്‌ മാഞ്ചസ്‌റ്റര്‍ യൂണിറ്റിന്‌ നേതാക്കള്‍ ആശംസകള്‍ നേരുകയും ചെയ്‌തു.

യൂണിറ്റ്‌ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന്‌ സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.
കേരള കോണ്‍ഗ്രസ്‌ മാഞ്ചസ്‌റ്റര്‍ യൂണിറ്റിന്‌ തിരിതെളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക