Image

പ്രതിഫലനങ്ങളുടെ പുരാവൃത്തം (മനോഹര്‍ തോമസ്‌)

Published on 26 March, 2014
പ്രതിഫലനങ്ങളുടെ പുരാവൃത്തം (മനോഹര്‍ തോമസ്‌)
മാര്‍ച്ച്‌ മാസം പതിനാറാം തിയതി സര്‍ഗവേദിയില്‍ വച്ച്‌ പ്രൊ.ആനി കോശിയുടെ `റിഫ്‌ളക്ഷന്‍സ്‌ (REFLECTIONS)' എന്ന കവിതാസമാഹാരം അവര്‍ തന്നെ പ്രൊ. ജോണ്‍ മുള്ളിന്‌ കൊടുത്തുകൊണ്ട്‌ പ്രകാശനം ചെയ്‌തു .

സദസിനു സ്വാഗതം പറഞ്ഞ മനോഹര്‍ തോമസ്‌ പ്രൊ ആനിയുടെ കവിതാപ്രപഞ്ചത്തെപ്പറ്റി ഹൃസ്വമായി സംസാരിച്ചു .ആത്മകഥ സംബന്ധിയായ ഈ സമാഹാരം അവരുടെ ഇതുവരെയുള്ള ജിവിതത്തിന്റെ നേര്‍കാഴ്‌ചയായി പ്രതിഫലിക്കുമ്പോള്‍ നടന്നു വന്ന കനല്‍വഴികളുടെ തീരാനൊമ്പരങ്ങളും പാര്‍ശവല്‍കരിക്കപ്പെടുന്ന ആത്മാവുകളുടെ നിലവിളികളും ; വായനക്കാരനില്‍ അശാന്തി പടര്‍ത്തുന്നു.

കെ കെ ജോണ്‍സന്‍ ഇംഗ്ലീഷിലും, മലയാളത്തിലുമായി അവതരിപ്പിച്ച പുസ്‌തക നിരുപണത്തില്‍ `ഇതൊരു പെണ്‍ജിവിതത്തിന്റെ പ്രതിഫലന മാണെന്ന്‌' വിശേഷിപ്പിക്കുകയുണ്ടായി .പ്രൊ ആനിയുടെ സര്‍ഗ സൃഷ്ടികള്‍, മാധവികുട്ടിയുടെയും, പ്രൊ മീനാ അലക്‌സാണ്ടറുടെയും സൃഷ്ടികളോട്‌ സമാനത പുലര്‍ത്തുന്നുണ്ടെന്നും ,ദിര്‍ഘ ഭുതകാലനുഭവങ്ങള്‍ കവിതയായി പരിണമിച്ചിരിക്കുകയാണെന്നും പറഞ്ഞു . വര്‍ത്തമാനത്തിനുമേല്‍ ഭുതകാലത്തിന്റെ പ്രഭാവം ബോധപുര്‍വമാല്ലാതെ കടന്നു വരുന്നു. പകയുടെയും വെറുപ്പിന്റെയും നിര്‍കുമിളകള്‍ ഒരു നിമിഷം കൊണ്ട്‌ പൊട്ടി അപ്രത്യക്ഷമാകുന്നു . കാലത്തെ പ്രതിരോധിക്കുന്നതുകൊണ്ട്‌ ഈ കവിതകള്‍, കാലത്തെ അതിജീവിക്കുന്നു .എന്റെ ജിവിതം കാണാതെ പോകരുതെന്നാണ്‌ ഈ കവയിത്രി വായനക്കാരോട്‌ ഉറക്കെ വിളിച്ചു പറയുന്നത്‌ .

" she writes with humiltiy ; confidence and gratitude . This collection is a heroic legacy worth leaving behind ; and it has a nostalgic qualtiy ".

പ്രൊ തെരേസ്സ ആന്റണി കവയിത്രിയുടെ വ്യക്തി ജിവിതതിലേക്കുള്ള വാതായനങ്ങള്‍ തുറന്നു കൊണ്ടാണ്‌ കവിതയിലേക്ക്‌ പടര്‍ന്നു കയറിയത്‌ . മുന്ന്‌ മാസമുള്ളപ്പോള്‍ അമ്മ മരിച്ച ഒരാള്‍ രണ്ടാനമ്മയുടെ കുത്തുവാക്കുകളും പീഢന സമസ്യകളും ഏറ്റു വാങ്ങുമ്പോള്‍ , മുറിപാടുകളില്‍ രക്തം കിനിയുന്ന മനസ്സുമായി ഒരു ബാല്യകാലം കടന്നു പോകുന്നു.`നീ കറുത്തവളാണ്‌ എന്ന്‌ ഒര്‍മ്മപ്പെടുത്തുമ്പോള്‍ വിവാഹം കഴിക്കാന്‍ ആരും വരില്ല എന്ന സത്യം നിലനില്‌കുന്നു. `കന്യാസ്‌ത്രീ മഠത്തില്‍ ചേരുന്നതാണ്‌ ഉചിതം' എന്ന മന്ത്രങ്ങളുടെ നൈരദര്യം ! സുരഭില യൗവനത്തിന്റെ തിരുമുറ്റത്ത്‌ കൊള്ളിയാന്‍ മിന്നുന്നു . ഇവിടെയാണ്‌ കവിതയും ജിവിതവുമായിട്ടുള്ള താദാത്മ്യത്തില്‍ എഴുത്തുകാരി സായുജ്യം കണ്ടെത്തുന്നത്‌ .കവിതയും ജീവിതവും സര്‍പ്പക്കാവിലെ പുല്ലാന്തി വള്ളികള്‍ പോലെ കെട്ടുപിണഞ്ഞു പുണര്‍ന്നു കിടക്കുന്നു .

ലീല മാരേട്ട്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌; നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുടെ പരമ്പരകളുമായി പ്രൊ ആനി എന്നും സമുഹത്തില്‍ ഉണ്ടായിരുന്നു .അതുതന്നെയാണ്‌ അവരുടെ ജിവിതത്തിന്റെ മുഖമുദ്ര .

റിട്ട. ഇംഗ്ലീഷ്‌ പ്രൊഫസര്‍ ജോണ്‍ മുള്ളിന്‍ തന്നെ ഏറെ ആകര്‍ഷിച്ചതു ആനിയുടെ സ്വന്തം ജിവിതം മറകുടാതെ പറയാനുള്ള ധ്യെര്യമാണെന്ന്‌ എടുത്തു പറഞ്ഞു . "THIS IS MY LIFE WITH ALL THE GOOD ,BAD AND THE UGLY " she puts it all out there . അതില്‍ ക്രോധമുണ്ട്‌,തുരംഗത്തിന്റെ അവസാനത്തില്‍ വെളിച്ചമുണ്ട്‌ ,ദൈന്യതയുടെ മുടുപടമുണ്ട്‌, ജിവിതത്തിന്റെ പച്ചപ്പുണ്ട്‌ , തീരാ നിലവിളികളുണ്ട്‌. ` she changed her life ,directed her life in situation where many people give up she speaks for many women'

രാജു തോമസ്‌ ,ഈ സമാഹാരത്തിലെ ശ്രേഷ്‌ഠകവിതയ്‌ക്ക്‌ ഉദാഹരണമായി , `Build your ship straight O my younger generation' എന്ന്‌ തുടങ്ങുന്ന കവിതാ വായിച്ചു . കാല്‌പനിക സ്വപ്‌നങ്ങളുടെ നിലാവെളിച്ചത്തില്‍ ഭൗമ തീര്‍ത്ഥങ്ങള്‍ തേടുന്ന, കൗമാരത്തിന്‌ , ജിവിതനുഭവങ്ങളുടെ തീച്ചുളയില്‍ നിന്ന്‌ ഒരു ഉണര്‍ത്തു പാട്ട്‌.

സി.എം.സി പറഞ്ഞത്‌ ,ഒരു പുസ്‌തകം അത്‌ മനുഷ്യ മനസ്സില്‍ ഉണ്ടാക്കുന്ന ചലനങ്ങളെ കുറിച്ചാണ്‌.വീട്ടില്‍ പിരിവിനു വന്ന ഒരു എം.എല്‍.എയ്‌ക്ക്‌ തന്റെ ഒരു പുസ്‌തകം സമ്മാനിക്കുന്നു .അയാളത്‌ തൊട്ടടുത്തെ ഇറച്ചികടക്കാരന്‌ പോതിഞ്ഞുകൊടുക്കാനായി ഏല്‍പിക്കുന്നു. ഗതികേടുകൊണ്ട്‌ ഇങ്ങനെ ഒരു തൊഴില്‍ സ്വികരിച്ച അയാള്‍ ആ പുസ്‌തകം മുഴുവന്‍ ഇരുത്തി വായിക്കുന്നു; എന്നിട്ട്‌ സി.എം.സിയെ കണ്ടപ്പോള്‍ തികഞ്ഞ ആസ്വാദകന്റെ ചോദ്യം എറിഞ്ഞു കൊടുത്തു .`നിങ്ങളെന്താണ്‌ ദുഃഖ പര്യവസായിയായ കഥകള്‍ മാത്രം എഴുതുന്നത്‌?'

ജോസ്‌ ചെരിപുരം പറഞ്ഞ വാക്കുകളില്‍ ഒരു യാഥാര്‍ത്ഥ്യം ഒളിഞ്ഞു കിടന്നു ചിരിക്കുന്നു .`നിങ്ങള്‍ ഒരാണിനെ ബോധാവാനാക്കുമ്പോള്‍ ഒരു വ്യക്തിയെ മാത്രമാണ്‌ ബോധവാനാക്കുന്നത്‌ .ഒരു സ്‌ത്രിയെ ആണെങ്കില്‍ അതൊരു സമുഹത്തെ ആണ്‌ .'

മനുഷ്യ ജിവിതഗന്ധിയായി വേണം കവിതകളെഴുതാന്‍ ,അവ തരള സാന്ദ്രവും ,വ്യക്തവും ആണെങ്കില്‍ കവിതാ വിജയിക്കുന്നു .ഇതാണ്‌ പ്രൊ എം.റ്റി. ആന്റണി `REFLECTIONS' നെ പ്പറ്റി പറഞ്ഞത്‌ .

പ്രൊ ആനി കോശി തെന്റെ മറുപടി പ്രസംഗത്തില്‍ ,പറഞ്ഞു ,` എന്‍റെ കഥ' UNIQUE " ഒന്നും അല്ല .പ്രതിസന്ധികള്‍ തരണം ചെയ്യുന്ന നീറുന്ന മനസ്സുമായി ,കാലം കഴിക്കാനിടവരുന്ന ,ഒന്നുറക്കെ നിലവിളിക്കാന്‍ പോലും മറന്നു പോകുന്ന ,തിക്താനുഭവങ്ങളുടെ നീര്‍ച്ചുഴിയില്‍ വൈക്കോല്‍ തുരുമ്പ്‌ തേടുന്ന ഓരോ വ്യക്തിയുടെയും കഥയാണ്‌ .ഇതു സ്‌ത്രികള്‍ക്കുവേണ്ടി സമര്‍പിക്കാനല്ല; ലോകത്തിനു സമര്‍പ്പിക്കാനാണ്‌ എനിക്കിഷ്ടം.'

ഈ പുസ്‌തകത്തിന്റെ ഒടുക്കം കവി നമ്മളോടു വിളിച്ചു പറയുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്‌. `ഞാന്‍ പോകുമ്പോള്‍ ,വഴിവായനക്ക്‌ വേണ്ടി ഈ പുസ്‌തകം കൊണ്ടുപോകുന്നില്ല .എന്റെ തിരോധാനത്തില്‍ ഞാന്‍ ഉപേക്ഷിക്കുന്ന പുരാവൃത്തങ്ങള്‍ മരിക്കരുത്‌ ;എന്റെയി വില്‍പത്രംനിങ്ങള്‍ക്ക്‌ വേണ്ടിയാണു സമര്‍പ്പിക്കുന്നത്‌. ജിവിതതോടുള്ള തിരാത്തഅഭിനിവേശം കൊണ്ടുമാത്രം ജിവിച്ചു തിര്‍ത്ത ഈ മനുഷ്യ ജന്മത്തിന്റെ കഥ ,പ്രിയരേ ,നിങ്ങള്‍ക്ക്‌ സമര്‍പ്പിക്കുന്നു.
പ്രതിഫലനങ്ങളുടെ പുരാവൃത്തം (മനോഹര്‍ തോമസ്‌)പ്രതിഫലനങ്ങളുടെ പുരാവൃത്തം (മനോഹര്‍ തോമസ്‌)പ്രതിഫലനങ്ങളുടെ പുരാവൃത്തം (മനോഹര്‍ തോമസ്‌)പ്രതിഫലനങ്ങളുടെ പുരാവൃത്തം (മനോഹര്‍ തോമസ്‌)പ്രതിഫലനങ്ങളുടെ പുരാവൃത്തം (മനോഹര്‍ തോമസ്‌)
Join WhatsApp News
Malayala Manju 2014-03-27 08:07:01
1. ഇതൊരു ഇംഗ്ലീഷ് കവിതാ സമാഹാരമെന്നു കരുതുന്നു. ഒരു ഇംഗ്ലീഷു പത്രത്തിലോ, വാരിക/മാസിക-കളിലോ അവതരിപ്പിച്ചു ആ ഭാഷയിൽ പ്രാവീണ്യം നേടിയിട്ടുള്ളവരുടെ അഭിപ്രായങ്ങൾ പകർത്തിയാൽ കൂടുതൽ മെച്ചമല്ലേ?

2. ഒരു കറുത്ത സ്ത്രീ തന്റെ കദനങ്ങളുടെ കഥ  കവിതയാക്കി, കലാസൃഷ്ടി യാക്കി വിതരണത്തിന് പുസ്തകമാക്കിയപ്പോൾ അതിനു കവറുണ്ടാക്കാൻ മാദകയായ ഒരു വെളുത്ത സ്ത്രീ കൈപൊക്കി കടപ്പുറത്തു കറങ്ങുന്ന ചിത്രം കണ്ടെടുത്തതിന്റെ മാനസിക വശമെന്തെന്നു ഒരു നിമിഷം ഓർത്തുപോയി!  പ്രത്യേകിച്ചു, "പ്രതിസന്ധികള്‍ തരണം ചെയ്യുന്ന നീറുന്ന മനസ്സുമായി, കാലം കഴിക്കാനിടവരുന്ന, ഒന്നുറക്കെ നിലവിളിക്കാന്‍ പോലും മറന്നു പോകുന്ന, തിക്താനുഭവങ്ങളുടെ നീര്‍ച്ചുഴിയില്‍ വൈക്കോല്‍ തുരുമ്പ്‌ തേടുന്ന ഓരോ വ്യക്തിയുടെയും കഥ..." - മലയാളി മനസ്സുകൾ  നേരിട്ട രോദനങ്ങളുടെ കഥ പറയുന്ന കവിതാപുസ്തകത്തിന്റെ കവർ ചിത്രമായി.


വായിക്കാൻ ഏതെടുക്കണമെന്നു നിശ്ചയമില്ലാതെ
പുസ്തകനിരകളിൽ നോക്കി തിരയുന്ന ഒരു വ്യക്തിക്ക് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ചെറുപ്പക്കാരി സ്ത്രീയുടെ വേഷവും ഭാവനാപ്രകടനവും നൽകുന്ന സൂചന എന്താണ്? അഥവാ, എന്തിനും ഏതിനും വെളുത്തവരുടെ സാമീപ്യം തേടുന്ന മലയാള മനസ്സിന്റെ പൊരുൾ (സംതൃപ്തി) എന്താണ്? ദുഃഖം കറുത്തിട്ടോ വെളുത്തിട്ടോ?  മനോഹർ തോമസ്സിനോ  മറ്റാർക്കെങ്കിലുമൊ അതൊന്നു വിവരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!
Thelma 2014-03-27 18:40:43
Dukham karuthitto veluthitto enthumaakatte. Manohar Thomas njangalkku oru mahaa prathibhaye kaatti thannu. Dukhathinte vaitharaniyil koodi kadannu pokunna sthreekalkku dukhathinte bhaashayil oru vazhi kaatti. Manohar Thomas, hearty congratulations !!!!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക