Image

പോള്‍ കറുകപ്പിള്ളിക്ക്‌ അവാര്‍ഡ്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 12 November, 2011
പോള്‍ കറുകപ്പിള്ളിക്ക്‌   അവാര്‍ഡ്‌
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഏറെ സുപരിചിതനും, മികച്ച സാമൂഹ്യപ്രവര്‍ത്തകനുമായ ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളിയെ ന്യൂയോര്‍ക്ക്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്‌മെന്റ്‌ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നീതിശാസ്‌ത്ര സാംസ്‌ക്കാരിക സംഘടന അവാര്‍ഡ്‌ നല്‍കി ആദരിച്ചു.

ന്യൂയോര്‍ക്ക്‌ റിവര്‍ഡെയിലിലെ സംഘടനയുടെ ആസ്ഥാനത്തായിരുന്നു അവാര്‍ഡ്‌ ദാനച്ചടങ്ങ്‌ നടന്നത്‌. സംഘടനാപാടവത്തിലും സാമൂഹ്യസേവനത്തിലും മികച്ച പ്രകടനങ്ങള്‍ കാഴ്‌ച വെച്ച നേതാവ്‌ എന്ന നിലയിലാണ്‌ പോള്‍ കറുകപ്പിള്ളില്‍ അവാര്‍ഡിന്‌ അര്‍ഹനായത്‌. മാനവ വികാസ ശാസ്‌ത്രജ്ഞനും പ്രസിദ്ധ സാഹിത്യകാരനുമായ ഡോ. എ.കെ.ബി. പിള്ളയില്‍ നിന്ന്‌ അദ്ദേഹം അവാര്‍ഡ്‌ ഏറ്റുവാങ്ങി.

അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാനുമായ പോള്‍ കറുകപ്പിള്ളില്‍, ജനസമ്മിതി നേടിയ കരുത്തനായ നേതാവാണ്‌. ഫൊക്കാന 2010-ലെ കണ്‍വന്‍ഷന്‍ വമ്പിച്ച വിജയത്തിലേക്ക്‌ നയിച്ചത്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, എക്‌സി. വൈസ്‌ പ്രസിഡന്റ്‌ ലീലാ മാരേട്ട്‌, ട്രഷറര്‍ ഷാജി ജോണ്‍, ലതാ കറുകപ്പിള്ളില്‍, എന്‍.ബി.എ. ജനറല്‍ സെക്രട്ടറി ജയപ്രകാശ്‌ നായര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

രാഷ്ട്രീയം, തൊഴില്‍, വിദ്യാഭ്യാസം, ബിസിനസ്സ്‌, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഡോ. എ.കെ.ബി. പിള്ള വിവരിച്ചു. ഡോ. ഡോണ പിള്ള നന്ദി പറഞ്ഞു.
പോള്‍ കറുകപ്പിള്ളിക്ക്‌   അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക