Image

അമേരിക്കയില്‍ കേരള ഡിബേറ്റ്‌ ഫോറം ഇന്ത്യന്‍ ഇലക്ഷന്‍ ടെലി-ഡിബേറ്റ്‌ സംഘടിപ്പിക്കുന്നു

എ.സി. ജോര്‍ജ്‌ Published on 27 March, 2014
അമേരിക്കയില്‍ കേരള ഡിബേറ്റ്‌ ഫോറം ഇന്ത്യന്‍ ഇലക്ഷന്‍ ടെലി-ഡിബേറ്റ്‌ സംഘടിപ്പിക്കുന്നു
ഹ്യൂസ്റ്റന്‍: ഇന്ത്യയില്‍ പതിനാറാം ലോകസഭയിലേക്കുള്ള ചൂടേറിയ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തില്‍ താല്‍പ്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കായി മൂന്നുദിവസം തുടര്‍ച്ചയായി വൈകുന്നേരങ്ങളില്‍ കേരള ഡിബേറ്റ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ടെലികോണ്‍ഫറന്‍സ്‌ മാതൃകയില്‍ ടെലി-ഡിബേറ്റ്‌ സംഘടിപ്പിക്കുന്നു. അമേരിക്കയിലെ മാത്രമല്ലലോകത്തിന്റെ ഏതുഭാഗത്തുള്ളവര്‍ക്കും ടെലിഫോണിലൂടെ ഈ ഇലക്ഷന്‍ സംവാദത്തില്‍-ഡിബേറ്റില്‍ പങ്കെടുക്കാവുന്നതാണ്‌.

ഇന്ത്യയില്‍ വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ അനേകം ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ അധിവസിക്കുന്നു. ഇന്ത്യന്‍ രാഷ്‌ട്രീയ ഭരണ അടിയൊഴുക്കുകള്‍ അവരെ ഏവരെയും വിവിധതരത്തില്‍ബാധിക്കാറുണ്ട്‌. പലര്‍ക്കും ഇന്ത്യയില്‍ ബന്ധുക്കളുണ്ട്‌, സ്വത്തുക്കളുണ്ട്‌. അവിടത്തെ വിവിധ ഭരണതട്ടകങ്ങളിലുള്ള കാര്യക്ഷമതയില്ലായ്‌മ, അഴിമതി, സ്വജനപക്ഷപാതം, അരക്ഷിതാവസ്ഥ, പ്രവാസിചൂഷണങ്ങള്‍, പാസ്‌പോര്‍ട്ട്‌, വിസാ, ടാക്‌സ്‌ തുടങ്ങിയവയെപറ്റിയൊക്കെ നിരവധിപേര്‍ ആശങ്കാകുലരാണ്‌. ഈ ചുറ്റുപാടില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന വിവിധ രാഷ്‌ട്രീയ കക്ഷികളുടെയും, മുന്നണികളുടെയും, മാനിഫെസ്റ്റോയും, പ്രകടനപത്രികകളും വാഗ്‌ദാനങ്ങളും പഴയകാല ട്രാക്ക്‌ റിക്കാര്‍ഡുകളും പരിശോധിക്കുന്നതും മനസ്സിലാക്കുന്നതും അഭികാമ്യമാണ്‌. ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്ന വിവിധ കക്ഷികളുടെയും വ്യക്തികളുടെയും ഓവര്‍സീസ്‌ പ്രതിനിധികളും സംഘടനാ നേതാക്കളും ഈ ഡിബേറ്റില്‍ പങ്കെടുക്കും. ഇന്ത്യയിലായിരുന്നപ്പോള്‍ തിളക്കമാര്‍ന്ന രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവരും ഈ സംവാദത്തില്‍ ക്രിയാത്മകമായി പങ്കെടുക്കാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനാപ്രവര്‍ത്തകരും, എഴുത്തുകാരും, സാഹിത്യകാരന്മാരും വിവിധ ദൃശ്യശ്രാവ്യപത്രമാധ്യമ പ്രമുഖരും ഈ തെരഞ്ഞെടുപ്പ്‌ ബോധവല്‍ക്കരണ ടെലികോണ്‍ഫറന്‍സ്‌ സംവാദത്തില്‍ ആദ്യവസാനം പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഏവരെയും സവിനയം സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. മുഖ്യമായി നാല്‌ രാഷ്‌ട്രീയ കക്ഷി മുന്നണികളാണ്‌ ഈ തെരഞ്ഞെടുപ്പ്‌ ഗോദായില്‍ കൊമ്പുകോര്‍ക്കുന്നത്‌. കോണ്‍ഗ്രസ്‌ നേതൃത്വം കൊടുക്കുന്ന യു.പി.എ., ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ, ജെ. ഡി. യു, സി.പി.എം, ബി.ജെ.ഡി, എ.എ.ഡിഎംകെ, ജെ.ഡ.ിഎസ്‌, എസ്‌.പി തുടങ്ങിയ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന മൂന്നാം മുന്നണി, പിന്നെ കേജരിവാള്‍ നയിക്കുന്ന ആം.ആദ്‌മിപാര്‍ട്ടി എന്നിവയാണവ. ഇതില്‍ മുഖ്യമായ എല്ലാ കക്ഷികളുടെയും അമേരിക്കന്‍ പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഈ ഡിബേറ്റില്‍ കാര്യമാത്രപ്രസക്തമായി സമയപരിധിക്കുള്ളില്‍ നിന്ന്‌ സംസാരിയ്‌ക്കാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. ദിവസവും 2 മണിക്കൂര്‍ വീതം മൂന്നു ദിവസങ്ങളിലായിട്ടായിരിക്കും സംവാദം. ഓരൊ ദിവസവും പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളെപ്പറ്റിയുള്ള തിരിച്ചുപോക്കൊ ആവര്‍ത്തനങ്ങളൊ ഡിബേറ്റില്‍ അനുവദിക്കുന്നതല്ല. കാരണം പ്രയോഗത്തില്‍ അതൊട്ടും അഭികാമ്യമല്ലല്ലൊ. അതിനാല്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഡിബേറ്റില്‍ മുഴവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്കെ എല്ലാ വിവരവും സമ്പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ആര്‍ക്കും ഭാഗികമായി ഡിബേറ്റില്‍ സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും സൗകര്യമുള്ളപോലെതന്നെ പേരുപോലും പറയാതെ, വെളിപ്പെടുത്താതെ ഒരു നിശബ്‌ദ ശ്രോതാവായും ആര്‍ക്കും പങ്കെടുക്കാവുന്നതാണ്‌. അവതരണത്തില്‍ കക്ഷിഭേദമന്യെ തികച്ചും നിഷ്‌പക്ഷതയും, നീതിയും പുലര്‍ത്തുന്ന കേരളാ ഡിബേറ്റ്‌ ഫോറത്തിന്റെ ഈ സംവാദ പ്രക്രിയയില്‍ ഏവരും മോഡറേറ്ററുടെ നിര്‍ദ്ദേശങ്ങളും, അഭ്യര്‍ത്ഥനകളും കര്‍ശനമായി പാലിക്കേണ്ടതാണ്‌.

ആവേശം അലതല്ലുന്ന ഈ രാഷ്‌ട്രീയ ആശയ-പ്രത്യയശാസ്‌ത്ര സംവാദത്തില്‍ അമേരിക്കയിലെ നാനാഭാഗങ്ങളില്‍ നിന്നായി 300ല്‍ പരം ആളുകളെയാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇത്തരത്തില്‍ ബൃഹത്തായ ഈ രാഷ്‌ട്രീയ തെരഞ്ഞെടുപ്പ്‌ സംവാദത്തിന്റെ നടത്തിപ്പിനും വിജയത്തിനും, പങ്കെടുക്കുന്ന എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം അത്യന്താപേക്ഷിതമാണ്‌. സംവാദത്തില്‍ കേരള ലോകസഭ തെരഞ്ഞെടുപ്പ്‌ സംബന്ധമായ വിഷയങ്ങളില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതായിരിക്കും

ഏപ്രില്‍ 1 (ചൊവ്വ), ഏപ്രില്‍ 2 (ബുധന്‍), ഏപ്രില്‍ 3 (വ്യാഴം) എന്നീ 3 ദിവസങ്ങളില്‍ വൈകുന്നേരം 9ുാ (ന്യൂയോര്‍ക്ക്‌ ടൈം-ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ്‌ ടൈം) ആയിരിക്കും ഡിബേറ്റ്‌ തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക്‌ 9ുാ എന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ്‌ സമയത്തിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി അവരവരുടെ ഫോണ്‍ ഡയല്‍ ചെയ്‌ത്‌ ടെലികോണ്‍ഫറന്‍സ്‌ ഡിബേറ്റില്‍ പ്രവേശിക്കാവുന്നതാണ്‌. ടെലികോണ്‍ഫറന്‍സ്‌ ഡിബേറ്റില്‍ സംബന്ധിക്കുന്നവര്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അഭികാമ്യം ലാന്‍ഡ്‌ ഫോണ്‍ ഉപയോഗിക്കുന്നതാണ്‌.ടെലികോണ്‍ഫറന്‍സ്‌ ഡിബേറ്റിലേക്കായി ഡയല്‍ ചെയ്യേണ്ട നമ്പര്‍ : 1-559-726-1300 പാര്‍ട്ടിസിപ്പന്റ്‌ അക്‌സസ്‌ കോഡ്‌ : 605988

എല്ലാ പ്രമുഖ രാഷ്‌ട്രീയകക്ഷികളുടെയും ഓവര്‍സീസ്‌-അമേരിക്കന്‍ പ്രതിനിധികളും നേതാക്കളുമായി കേരള ഡിബേറ്റ്‌ ഫോറം പ്രവര്‍ത്തകര്‍ക്ക്‌ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഇതൊരു പ്രത്യേക ക്ഷണമായി കണക്കാക്കി പ്രവര്‍ത്തകരും പ്രതിനിധികളും താഴെ കാണുന്ന ഡിബേറ്റ്‌ ഫോറം പ്രവര്‍ത്തകരെ വിളിച്ച്‌ ഇന്നുതന്നെ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കുക. കൂടാതെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക
എ.സി. ജോര്‍ജ്ജ്‌ : 281-809-6362, സണ്ണി വള്ളിക്കളം : 847-722-7598, റെജി ചെറിയാന്‍: 404-425-4350, തോമസ്‌ കൂവള്ളൂര്‍ : 914-409-5772, ടോം വിരിപ്പന്‍ : 832-462-4596, മാത്യൂസ്‌ ഇടപ്പാറ : 845-309-3671, സജി കരിമ്പന്നൂര്‍ : 813-263-6302
അമേരിക്കയില്‍ കേരള ഡിബേറ്റ്‌ ഫോറം ഇന്ത്യന്‍ ഇലക്ഷന്‍ ടെലി-ഡിബേറ്റ്‌ സംഘടിപ്പിക്കുന്നു
അമേരിക്കയില്‍ കേരള ഡിബേറ്റ്‌ ഫോറം ഇന്ത്യന്‍ ഇലക്ഷന്‍ ടെലി-ഡിബേറ്റ്‌ സംഘടിപ്പിക്കുന്നു
അമേരിക്കയില്‍ കേരള ഡിബേറ്റ്‌ ഫോറം ഇന്ത്യന്‍ ഇലക്ഷന്‍ ടെലി-ഡിബേറ്റ്‌ സംഘടിപ്പിക്കുന്നു
Join WhatsApp News
Indian Amarican 2014-03-27 17:16:13
ഇവൻമ്മാർക്കു നാട്ടിൽ പോയി ഓരോ കവലയിലും നിന്ന് പ്രസങ്ങിക്കുകയോ ബഹളംവയ്യിക്കുകയോ ചെയ്യുതുകൂടെ എന്തിനു ഇവിടെകിടന്നു പ്രശ്നം ശ്രിഷ്ടിക്കുന്നു. എന്തിനാ അമേരിക്കയ്ക്ക് കപ്പല് കയറിയത്. ഒരു തൊഴിലും ഇല്ലാത്തത കുറെ എണ്ണങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക