Image

സെവന്‍ബറോ യൂത്ത്‌ അസ്സോസിയേഷന്റെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 12 November, 2011
സെവന്‍ബറോ യൂത്ത്‌ അസ്സോസിയേഷന്റെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
ന്യൂയോര്‍ക്ക്‌: പ്രമുഖ സാമൂഹ്യസേവന സംഘടനയായ സെവന്‍ബറോ യൂത്ത്‌ അസ്സോസിയേഷന്റെ വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം ന്യൂയോര്‍ക്കിലെ പൊമോണയിലുള്ള ഓഫീസില്‍ വെച്ച്‌ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ബിഷപ്പ്‌ യെല്‍ദോ മാര്‍ തീത്തോസ്‌ നിര്‍വ്വഹിച്ചു.

സാമുഹ്യവും സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട്‌ അവരെ മുഖ്യധാരയിലേക്ക്‌ നയിക്കുവാനുതകുന്ന പദ്ധതികളുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ സെവന്‍ബോറോ യൂത്ത്‌ അസ്സോസിയേഷന്‍. ശ്രീ മത്തായി പി. ദാസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ സംഘടന ഇതിനോടകംതന്നെ അനേകം സത്‌ക്കര്‍മ്മങ്ങള്‍ ചെയ്‌തു കഴിഞ്ഞു.

ദൈവം കനിഞ്ഞു നല്‍കിയ അനുഗ്രഹങ്ങളെ കഷ്ടതയനുഭവിക്കുന്നവരുമായി പങ്കുവെയ്‌ക്കുന്നതുവഴി നമ്മളും നമ്മുടെ തലമുറകളും അനുഗ്രഹിക്കപ്പെടുമെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ യെല്‍ദോ മാര്‍ തീത്തോസ്‌ തിരുമേനി ഉദ്‌ഘോഷിച്ചു.

അസ്സോസിയേഷന്‍ പ്രസിഡന്റ്‌ മത്തായി പി. ദാസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി കെ.കെ. ജോണ്‍സണ്‍ ആമുഖ പ്രസംഗം നടത്തി. അടൂര്‍ നഗര സഭയുടെ പിന്നോക്ക പ്രദേശമായ കരുവാറ്റയില്‍ അസ്സോസിയേഷന്‍ സ്ഥാപിക്കുന്ന ഗ്രന്ഥശാലയുടെ കംപ്യൂട്ടര്‍ സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തപ്പോഴുണ്ടായ ആവേശകരമായ അനുഭവം യോഗത്തില്‍ പ്രസംഗിച്ച ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ അനുസ്‌മരിച്ചു.

2009 നവംബര്‍ 17-ന്‌ കേന്ദ്ര പ്രവാസികാര്യ മന്ത്രി ശ്രീ വയലാര്‍ രവി ന്യൂയോര്‍ക്കില്‍ വെച്ച്‌ ഔദ്യോഗികമായി ഉദ്‌ഘാടനം നിര്‍വ്വഹിച്ച അസ്സോസിയേഷന്റെ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളും ഭാവിയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും പ്രസിഡന്റ്‌ മത്തായി പി. ദാസ്‌ വിശദീകരിച്ചു.

റവ. ഫാദര്‍ ജോസി എബ്രഹാം, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌ സെക്രട്ടറി ജോണ്‍ ഐസക്‌, ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്‌ തമ്പി പനയ്‌ക്കല്‍, സെക്രട്ടറി അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, മുന്‍ പ്രസിഡന്റുമാരായ വര്‍ക്ഷീസ്‌ ഉലഹന്നാന്‍, തോമസ്‌ നൈനാന്‍, കുരിയാക്കോസ്‌ തര്യന്‍, ഭാരവാഹികളായ പോള്‍ അഗസ്റ്റിന്‍, ജയിംസ്‌ ഇളംപുരയിടത്തില്‍, ജേക്കബ്ബ്‌ കോര പരത്തുവയലില്‍ തുടങ്ങിയ പ്രമുഖര്‍ യോഗത്തിനു നേതൃത്വം നല്‍കി.

www.sevenborough.org എന്നതാണ്‌ ഔദ്യോഗിക വെബ്‌സൈറ്റിന്റെ നാമം. അസ്സോസിയേഷനുമായി സഹകരിക്കാനും സഹായിക്കാനും താല്‌പര്യമുള്ളവര്‍ ഈ വെബ്‌സൈറ്റിലൂടെ ബന്ധപ്പെടണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.
സെവന്‍ബറോ യൂത്ത്‌ അസ്സോസിയേഷന്റെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക