Image

മാപ്പ്‌ ചീട്ടുകളി ടൂര്‍ണ്ണമെന്റ്‌: ന്യൂയോര്‍ക്ക്‌ ജേതാക്കള്‍

ജോയിച്ചന്‍ പുതുക്കുളം Published on 12 November, 2011
മാപ്പ്‌ ചീട്ടുകളി ടൂര്‍ണ്ണമെന്റ്‌: ന്യൂയോര്‍ക്ക്‌ ജേതാക്കള്‍
ഫിലാഡല്‍ഫിയ: ഒക്‌ടോബര്‍ 29-ന്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ നടന്ന നാലാമത്‌ ചീട്ടുകളി ടൂര്‍ണമെന്റില്‍ സൈമണ്‍, ടോമി, ഷാജി എന്നിവര്‍ അടങ്ങിയ ന്യൂയോര്‍ക്കില്‍ നിന്നുള്ള ടീം ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നുതന്നെയുള്ള കൊച്ചുമ്മന്‍, ജോബ്‌, ലൂക്കോച്ചന്‍ ടീമിനെ നിര്‍ണ്ണായ പോയിന്റിലൂടെ ഇവര്‍ പരാജയപ്പെടുത്തി.

ന്യൂജേഴ്‌സിയില്‍ നിന്നുള്ള ജോണ്‍സണ്‍, ശ്രീകുമാര്‍, ബോബി ടീം മൂന്നാം സ്ഥാനവും, ഫിലാഡല്‍ഫിയയെ പ്രതിനിധീകരിച്ച സാബു വര്‍ഗീസ്‌, ജോണ്‍സണ്‍ മാത്യു, സാബു സ്‌കറിയ ടീം നാലാം സ്ഥാനവും നേടി.

28 ഇനങ്ങളില്‍ പ്രത്യേകമായി നടത്തിയ മത്സരങ്ങളില്‍ ജോണ്‍സണ്‍, ശ്രീകുമാര്‍, ബോബി (ന്യൂജേഴ്‌സി), രാജു കുരുവിള, ഷിനു, ഷിജു (പെന്‍സില്‍വേനിയ), ജോണ്‍സണ്‍, സാബു, സാബു വര്‍ഗീസ്‌ (ഫിലാഡല്‍ഫിയ), അപ്പച്ചന്‍, ബാബു, അലക്‌സ്‌ (ഡിട്രോയിറ്റ്‌) എന്നിവര്‍ യഥാക്രമം ഒന്നുമുതല്‍ നാലുവരെയുള്ള സ്ഥാനങ്ങള്‍ നേടി.

ഒരു ഉത്സവത്തിന്റെ പ്രതീതിയോടെ പകലും രാത്രിയും നീണ്ടുനിന്ന ടൂര്‍ണമെന്റിന്‌ ചുക്കാന്‍ പിടിച്ചത്‌ മാപ്പ്‌ സ്‌പോര്‍ട്‌സ്‌ ചെയര്‍മാന്‍ സാബു സ്‌കറിയ ആണ്‌. അലക്‌സ്‌ അലക്‌സാണ്ടര്‍, റോയി ജേക്കബ്‌, ഷാജി ജോസഫ്‌, ഐപ്പ്‌ മാരേട്ട്‌, ജോണ്‍സണ്‍ മാത്യു, വര്‍ഗീസ്‌ ഫിലിപ്പ്‌, രാജന്‍ ടി. നായര്‍, ബിനു ജോസഫ്‌, യോഹന്നാന്‍ ശങ്കരത്തില്‍, ബിനു നായര്‍, മാത്യു നൈനാന്‍, ഫിലിപ്പ്‌ ജോണ്‍, സണ്ണി പടയാറ്റില്‍ എന്നിവര്‍ വിവിധ ക്രമീകരണങ്ങളുടെ ചുക്കാന്‍ പിടിച്ചു.

വര്‍ണ്ണോജ്വലമായിരുന്ന സമാപന ചടങ്ങില്‍ ചീട്ടുകളി പ്രേമികളായ നിരവധി പേര്‍ പങ്കെടുത്തു. അന്തര്‍ദ്ദേശീയ ചീട്ടുകളി ചീട്ടുകളുടെ ചീഫ്‌ കോര്‍ഡിനേറ്റര്‍ ജോസഫ്‌ മാത്യു (അപ്പച്ചന്‍) മുഖ്യാതിഥിയായിരുന്നു.

തന്റെ പിതാവിന്റെ സ്‌മരണാര്‍ത്ഥം പുതുതായി ഏര്‍പ്പെടുത്തിയ എവര്‍റോളിംഗ്‌ ട്രോഫി പരേതനാട റിട്ട. ഡി.വൈ.എസ്‌.പി പോള്‍ വര്‍ക്കിയുടെ മകന്‍ ബിനു പോള്‍ ചാമ്പ്യന്‍ഷിപ്പ്‌ നേടിയ ന്യൂയോര്‍ക്ക്‌ ടീമിന്‌ സമ്മാനിച്ചു. വിജയികളായ എല്ലാ ടീമിനും ട്രോഫികളും കാഷ്‌ അവാര്‍ഡുകളും നല്‍കി. ചെയര്‍മാന്‍ സാബു സ്‌കറിയ ടീമുകള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും, മാപ്പ്‌ ഭാരവാഹികള്‍ക്കും നന്ദി രേഖപ്പെടുത്തി.
മാപ്പ്‌ ചീട്ടുകളി ടൂര്‍ണ്ണമെന്റ്‌: ന്യൂയോര്‍ക്ക്‌ ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക