Image

സബ് വേ നിര്‍മ്മാണം: ട്രെയിനുകള്‍ വൈകും

Published on 12 November, 2011
സബ് വേ നിര്‍മ്മാണം: ട്രെയിനുകള്‍ വൈകും
കൊച്ചി: എറണാകുളത്ത് സബ് വേ നിര്‍മ്മാണം നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ട്രെയിനുകള്‍ 15 മിനിറ്റ് മുതല്‍ ആറര മണിക്കൂര്‍ വരെ വൈകിയേക്കാമെന്നും റെയില്‍വേ അറിയിപ്പില്‍ പറയുന്നു. എറണാകുളം ടൗണിനും ഇടപ്പള്ളിക്കും ഇടയിലാണ് സബ് വേ നിര്‍മാണം നടക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂര്‍ വരെ പോകുന്ന വേണാട് എക്‌സ്്പ്രസ് രണ്ട് ദിവസം എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തൂ. പകരം രപ്തിസാഗര്‍, അഹല്യ നഗരി എക്‌സ്പ്രസ് എന്നിവയില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കും. വേണാട് എക്‌സ്പ്രസ് വൈകീട്ട് തിരുവനന്തപുരത്തേക്ക് അഞ്ചേകാലോടെ എറണാകുളത്ത് നിന്നാണ് രണ്ട് ദിവസവും പുറപ്പെടുക.

എറണാകുളം-ഗുരുവായൂര്‍, ഗുരുവായൂര്‍-എറണാകുളം, ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചറുകള്‍ രണ്ട് ദിവസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ച്ച വൈകിട്ട് 4.20 ന് പുറപ്പെടേണ്ട എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് എഴു മണിക്കേ പുറപ്പെടുകയുള്ളൂവെന്നും റെയില്‍വേ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക