Image

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്‌

Published on 12 November, 2011
വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്‌
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്. എ.കെ-47 തോക്കും ആളൊഴിഞ്ഞ വാഹനവും സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയുതിര്‍ക്കാന്‍ ശ്രമിച്ചവര്‍ ഓടി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. വൈറ്റ് ഹൗസ് കെട്ടിടത്തിന് സമീപം കോസ്റ്റിറ്റിയൂഷണല്‍ അവന്യൂ-16 സ്ട്രീറ്റ് എന്നയിടത്താണ് വെടിയൊച്ച കേട്ടത്.

രണ്ട് വാഹനങ്ങളില്‍ നിന്നായാണ് വെടിയൊച്ചയുണ്ടായത്. ഇത് സംബന്ധിച്ച് ആരെയും പിടികൂടിയിട്ടില്ല. വെടിവെച്ച ശേഷം റൂസ് വെല്‍റ്റ് പാലത്തിലൂടെ ചിലര്‍ ഓടി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ തെരുവുകളിലുള്ള കടകള്‍ അടപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിന് നേരെയല്ല അക്രമികള്‍ പരസ്പരം വെടിവെക്കുകയാണ് ചെയ്യതെന്നാണ് പ്രാഥമിക നിഗമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക