Image

നോര്‍ത്തേണ്‍ വിര്‍ജീനിയ സീറോ-മലബാര്‍ കാത്തോലിക്ക് മിഷനിലെ സെയിന്റ് ജൂഡ് തിരുനാളാഘോഷം വര്‍ണാഭമായി

തോമസ് പി ആന്റണി Published on 12 November, 2011
നോര്‍ത്തേണ്‍ വിര്‍ജീനിയ സീറോ-മലബാര്‍ കാത്തോലിക്ക് മിഷനിലെ സെയിന്റ് ജൂഡ്  തിരുനാളാഘോഷം വര്‍ണാഭമായി

വാഷിംഗ്ഡണ്‍ : ഈ വര്‍ഷം ബിഷപ് ജേക്കബ് അങ്ങാടിയത്ത് ഉല്‍ഘാടനം ചെയ്ത് സ്ഥാപിക്കപ്പെട്ട നോര്‍ത്തേണ്‍ വിര്‍ജീനിയായിലെ സെയിന്റ്
ജൂഡ് സീറോ-മലബാര്‍ കാത്തോലിക്ക് മിഷനിലെ ആദ്യത്തെ സെയിന്റ് ജൂഡ് തിരുനാള്‍ വര്‍ണ്ണശബളമായി. ഒക്‌ടോബര്‍ 16 ഞായറാഴ്ച മിഷന്‍ ഡയറക്ടര്‍ ഫാ.ജോസഫ് ഇളംപറയില്‍ പെരുനാളിന്റെ കൊടി ഉയര്‍ത്തിയതോടുകൂടി ആഘോഷങ്ങളുടെ തുടക്കം കുറിച്ചു. പിന്നീട് പെരുന്നാള്‍ ദിനമായ ഒക്‌ടോബര്‍ 10 വരെ വിശ്വാസികളുടെ ഭവനങ്ങളില്‍ അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാ തരാവൂസിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും നൊവേനയും മറ്റുമുണ്ടായിരുന്നു.

പെരുന്നാള്‍ ദിവസമായ ഒക്‌ടോബര്‍ 10ന് ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക് മിഷന്റെ ആസ്താനമായ സെന്റര്‍വില്ലിലെ സെയിന്റ് ആന്‍ഡ്രൂസ് ലൂതെറന്‍ പള്ളിയില്‍ ചെണ്ടമേള വാധ്യങ്ങളോടുകൂടി പരിപാടികള്‍ ആരംഭിച്ചു. മുഖ്യാതിഥി ചിക്കാഗോ രൂപതയുടെ ചാന്‍സലറായ ഫാ.വിനോദ് മഠത്തിപറമ്പില്‍ ആയിരുന്നു. വര്‍ണ്ണപ്പകിട്ടേറിയ കുടകളുടെ അകമ്പടിയോടെ ജൂദാസ്ലീഹായുടെ മനോഹരമായി അലങ്കരിക്കപ്പെട്ട പടവുമായി പ്രദക്ഷിണം പള്ളിയില്‍ പ്രവേശിച്ചു. പിന്നീടു നടന്ന ആഘോഷമായ പാട്ടുകുര്‍ബാനക്ക് മുഖ്യതിഥി ഫാ.വിനോദ് മഠത്തിപറമ്പിന് പുറമെ മിഷന്‍ ഡയറക്ടര്‍ ജോസഫ് ഇളംപറയില്‍, ഫാ.ജോസഫ്, ഫാ.ലിജോ, ഫാ. മാത്യൂ അഴകത്ത് എന്നിവരുമുണ്ടായിരുന്നു. ഇത്രയും ചുരുങ്ങിയ കാലയളവില്‍ വളരെ ശക്തമായ ഒരു വിശ്വാസ സമൂഹം കെട്ടിപടുത്തതിന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസഫ് ഇളംപറയേയും കമ്മിറ്റി മെബേഴ്‌സിനേയും ചാന്‍സലര്‍ മഠത്തിപറമ്പില്‍ മുക്തകണ്ഠം പ്രശംസിച്ചു.

വിശുദ്ധ കുര്‍ബാനക്കുശേഷം സ്‌ക്കൂള്‍ ഹാളില്‍ മനോഹരമായ കലാപരിപാടികള്‍ അരങ്ങേറി. വിവിധ നൃത്ത-സംഗീത പരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പ് കൂട്ടി. ഹാളിന്റെ പല ഭാഗത്തായി സ്ഥിതി ചെയ്തിരുന്ന വിവിധ ഫുഡ്, ആഭരണ, വസ്ത്ര സ്റ്റാളുകള്‍ ഒരു കാര്‍ണിവല്‍ അന്തരീക്ഷം നല്‍കി.

ഏകദേശം 300 ഇല്‍ പരം ആളുകള്‍ ഒമ്പതു മണിവരെ നടന്ന ഈ പരിപാടികളില്‍ പങ്കുകൊണ്ടു. മിഷന്‍ ഡയറക്ടര്‍ ഫാ.ജോസഫ് ഇളംപറയുടെ മേല്‍നോട്ടത്തില്‍ കൈക്കാരന്മാരായ റെജി അലക്‌സാണ്ടര്‍ , ജില്‍സണ്‍ ജോസഫ്, പോള്‍ പോട്ടനാട്, സെക്രട്ടറി സുജിത് അബ്രഹാം എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നോര്‍ത്തേണ്‍ വിര്‍ജീനിയ സീറോ-മലബാര്‍ കാത്തോലിക്ക് മിഷനിലെ സെയിന്റ് ജൂഡ്  തിരുനാളാഘോഷം വര്‍ണാഭമായിനോര്‍ത്തേണ്‍ വിര്‍ജീനിയ സീറോ-മലബാര്‍ കാത്തോലിക്ക് മിഷനിലെ സെയിന്റ് ജൂഡ്  തിരുനാളാഘോഷം വര്‍ണാഭമായിനോര്‍ത്തേണ്‍ വിര്‍ജീനിയ സീറോ-മലബാര്‍ കാത്തോലിക്ക് മിഷനിലെ സെയിന്റ് ജൂഡ്  തിരുനാളാഘോഷം വര്‍ണാഭമായിനോര്‍ത്തേണ്‍ വിര്‍ജീനിയ സീറോ-മലബാര്‍ കാത്തോലിക്ക് മിഷനിലെ സെയിന്റ് ജൂഡ്  തിരുനാളാഘോഷം വര്‍ണാഭമായിനോര്‍ത്തേണ്‍ വിര്‍ജീനിയ സീറോ-മലബാര്‍ കാത്തോലിക്ക് മിഷനിലെ സെയിന്റ് ജൂഡ്  തിരുനാളാഘോഷം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക