Image

സാഹിത്യസമ്മേളനവും, കാവ്യസന്ധ്യയും ഡാളസ്സില്‍ നവംബര്‍ 12ന് വൈകീട്ട് 3.30ന്

പി.പി.ചെറിയാന്‍ Published on 12 November, 2011
സാഹിത്യസമ്മേളനവും, കാവ്യസന്ധ്യയും ഡാളസ്സില്‍ നവംബര്‍ 12ന് വൈകീട്ട് 3.30ന്


ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന സാഹിത്യസമ്മേളനവും, കാവ്യസന്ധ്യയും നവംബര്‍ 12
ന് വൈകീട്ട് 3.30ന് ഗാര്‍ലന്റ് ബല്‍റ്റ ലയിനിലുള്ള കേരള എഡ്യുകേഷന്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു.

ശ്രീനാരായണ ഗുരു സാംസ്‌ക്കാരിക വിപ്ലവ നായകന്‍ എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം.

പ്രൊഫ. സാവിത്രികൃഷണന്‍ , ഡോ.എം. എസ്.ടി. നമ്പൂതിരി, ലാനാ പ്രസിഡന്റ് എബ്രഹാം തെക്കേമുറി തുടങ്ങി തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും വൈകീട്ട് കാവ്യസന്ധ്യയും ഉണ്ടായിരിക്കും.

ഡാളസിലെ എല്ലാ സാഹിത്യപ്രേമികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകരായ ഹരിദാസ് തങ്കപ്പന്‍ , ജോസ് ഓച്ചാലില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
സാഹിത്യസമ്മേളനവും, കാവ്യസന്ധ്യയും ഡാളസ്സില്‍ നവംബര്‍ 12ന് വൈകീട്ട് 3.30ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക