Image

ആഷ്‌ലി ചിറയില്‍ - മലയാളി മങ്ക

പി.പി.ചെറിയാന്‍ Published on 12 November, 2011
ആഷ്‌ലി ചിറയില്‍ - മലയാളി മങ്ക

ഫാര്‍മേഴ്‌സ്ബ്രാഞ്ച്(ഡാളസ്): നവംബര്‍ 5ന് കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസും, ഇന്ത്യപ്രസ് ക്ലബും നോര്‍ത്ത് ടെക്‌സസ് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച കേരളാ പിറവി ആഘോഷങ്ങളില്‍ ആഷ്‌ലി ചിറയലിനെ മലയാളി മങ്കയായി തിരഞ്ഞെടുത്തു.

കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞു; കേരള തനിമയില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ നിന്നും എത്തിചേര്‍ന്ന യുവതീകളില്‍ നിന്നാണ് ആഷ്‌ലി ചിറയലിനെ രണ്ടുപേരടങ്ങുന്ന ഒരു ജൂറിയാണ് തിരഞ്ഞെടുത്തത്.

കേരളപിറവി ആഘോഷങ്ങളിലെ മുഖ്യാഥിതി സിനിമാ നടനും സംവിധായകനുമായ തമ്പി ആന്റണി ആഷ്‌ലി ചിറയലിനെ പ്രത്യേക ട്രോഫി നല്‍കി ആദരിച്ചു. കെ.എല്‍.എസ് പ്രസിഡന്റ് ജോസന്‍ ജോര്‍ജ്ജ്, പ്രസ് ക്ലബ് പ്രസിഡന്റ് എബ്രഹാം തോമസ്, ലാനാ പ്രസിഡന്റ് എബ്രഹാം തെക്കേമുറി തുടങ്ങിയവര്‍ മലയാളിമങ്കയെ അഭിനന്ദിച്ചു സംസാരിച്ചു.

സണ്ണിവെയ്ല്‍ ഹൈസ്‌ക്കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആഷ്‌ലി ചിറയില്‍ സണ്ണിചിറയിലിന്റെയും മേഴ്‌സി ചിറയലിന്റെയും മകളാണ്. പഠനത്തില്‍ അതിസമര്‍ത്ഥയാണ് ആഷ്‌ലി.
ആഷ്‌ലി ചിറയില്‍ - മലയാളി മങ്കആഷ്‌ലി ചിറയില്‍ - മലയാളി മങ്കആഷ്‌ലി ചിറയില്‍ - മലയാളി മങ്ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക