നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി ഇമിഗ്രേഷന്‍ കഴിഞ്ഞപ്പോള്‍ തന്നെ അയാള്‍
ഡ്യൂട്ടിഫ്രീ ഷോപ്പിലേക്കോടി. ഭാര്യ തല കുലുക്കിക്കൊണ്ട് പെട്ടികളെടുക്കാനായി
കണ്വേയര്ബെല്റ്റിനടുത്തായി നിന്നു. പ്ലെയിനില്‍ വെച്ച് പരിചയപ്പെട്ട ഒരു
കുടുംബം അവര്ക്കടുത്തുണ്ടായിരുന്നു.
`ഹസ്ബന്റ് ഡ്യൂട്ടിഫ്രീ
ഷോപ്പിലേക്കോടുന്നതു കണ്ടല്ലോ' ആ സ്ത്രീ പറഞ്ഞു.
`എപ്പോള്‍ വന്നാലും
ഇങ്ങനാ.ഇനി രണ്ടു കുപ്പികള്‍ വാങ്ങി കൈയ്യില്‍ പിടിക്കാതെ അങ്ങേര്ക്കുറക്കം
വരില്ല.'
അവര്‍ ചിരിച്ചു.
അല്പം കഴിഞ്ഞപ്പോള്‍ കൈയ്യില്‍ രണ്ടു
ബാഗുമായി അയാള്‍ എത്തി. അതില്‍ ഒരു ബാഗ് ഭാര്യയെ ഏല്പിച്ചിട്ടു പറഞ്ഞു: `ഇതു ഫ്രീ
കിട്ടിയതാ....'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല