Image

പൂജപ്പുര ജയിലില്‍ തടവുകാരന്‍ ജീവനൊടുക്കി

Published on 12 November, 2011
പൂജപ്പുര ജയിലില്‍ തടവുകാരന്‍ ജീവനൊടുക്കി
തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ തടവുകാരന്‍ ജീവനൊടുക്കി. ഗുണ്ടാ ആക്ട് പ്രകാരം ആറ് മാസത്തെ കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി എബി ജേക്കബ് ആണ് മരിച്ചത്.

നാല് മണിയോടെയാണ് ഏഴാം ബ്ലോക്കിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ മുറിയില്‍ ഇയാള്‍ ഉടുമുണ്ട് ഉപയോഗിച്ച് തൂങ്ങിമരിച്ചത്. ജീവനക്കാരെത്തി ഉടന്‍ തന്നെ ഇയാളെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ജീവനൊടുക്കാന്‍ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

ഇയാള്‍ക്ക് അംഗവൈകല്യമുണ്ടായിരുന്നു . കഴിഞ്ഞ മാസം 25 നാണ് ഇയാളെ പൂജപ്പുരയിലെത്തിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക