Image

ഓര്‍മാ തിരഞ്ഞെടുപ്പ്‌ യോഗം ഡിസംബര്‍ നാലിന്‌ ഫിലഡല്‍ഫിയയില്‍

ജോര്‍ജ്‌ നടവയല്‍ Published on 12 November, 2011
ഓര്‍മാ തിരഞ്ഞെടുപ്പ്‌ യോഗം ഡിസംബര്‍ നാലിന്‌ ഫിലഡല്‍ഫിയയില്‍
ഫിലഡല്‍ഫിയ: ഓവര്‍സീസ്‌ റിട്ടേണ്ട്‌ മലയാളീസ്‌ ഇന്‍ അമേരിക്ക എന്ന ഓര്‍മ്മയുടെ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ഡിസംബര്‍ 4ന്‌ (ഞായറാഴ്‌ച) ഫിലഡല്‍ഫിയ കാശ്‌മീര്‍ ഗാര്‍ഡനില്‍ വൈകുന്നേരം 6:00 മണിയ്‌ക്കു ചേരുന്നതാണെന്ന്‌ പ്രസിഡന്റ്‌ സിബിച്ചന്‍ ചെമ്പ്‌ളായില്‍; ജനറല്‍ സെക്രട്ടറി പോള്‍ തെക്കുംതല, ട്രഷറാര്‍ ജോസ്‌ ആറ്റുപുറം എന്നിവര്‍ അറിയിയ്‌ക്കുന്നു. റ്റെക്‌സസ്‌, ന്യൂയോര്‍ക്‌, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, കാലിഫോര്‍ണ്ണിയ എന്നീ ചാപ്‌റ്ററുകളില്‍ നിന്നുമുള്ള പ്രതിനിധികളാണ്‌ ഈ യോഗത്തില്‍ സംബന്ധിക്കുക.

അഡ്ഡ്രസ്സ്‌: Kashmir Garden Restaurant, 9321-23 Krewstown Road, Philadelphia, PA 19115.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സിബിച്ചന്‍ ചെമ്പ്‌ളായില്‍:215-869-5604; പോള്‍ തെക്കുംതല: 215-620-9581; ജോസ്‌ ആറ്റുപുറം:215-750-3283
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക