Image

നഴ്‌സിന്റെ തിരോധാനം: ചാനലുകള്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌

Published on 12 November, 2011
നഴ്‌സിന്റെ തിരോധാനം: ചാനലുകള്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌
ഡല്‍ഹി: നഴ്‌സ്‌ ബന്‍വാരി ദേവിയെ കാണാതായ സംഭവുമായി ബന്ധപ്പെട്ട്‌ വാര്‍ത്താ ചാനലുകള്‍ക്ക്‌ കേന്ദ്രം കാരണംകാണിയ്‌ക്കല്‍ നോട്ടീസ്‌ അയച്ചു.

ബന്‍വാരി ദേവിയും മുന്‍ രാജസ്ഥാന്‍ മന്ത്രിയായ മഹിപാല്‍ മദേനയും അടുത്തിടപഴകുന്ന രംഗങ്ങളുള്ള സി.ഡി സംപ്രക്ഷേപണം ചെയ്‌ത സംഭവത്തിലാണ്‌ നടപടി. വീഡിയോ ദൃശ്യങ്ങള്‍ വീണ്ടും സംപ്രേഷണം ചെയ്യുന്നതിനും കര്‍ശന വിലക്കുണ്ട്‌.

വീഡിയോ സംപ്രേക്ഷണത്തിലെ ദൃശ്യങ്ങള്‍ക്ക്‌ അശ്ശീല ചുവയുണ്ടെന്നും, കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം രംഗങ്ങള്‍ കാണുന്നതിലുള്ള അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ്‌ കേന്ദ്രം സംപ്രേഷണം നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടത്‌.

നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ നവംബര്‍ 14 ന്‌ വൈകിട്ട്‌ നാലുമണിക്ക്‌ മുമ്പ്‌ റിപ്പോര്‍ട്ട്‌ നല്‍കണമെന്നാണ്‌ ചാനലുകള്‍ക്ക്‌ കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കിയത്‌.

ബന്‍വാരി ദേവിയെ കാണാനില്ലെന്ന്‌ കാണിച്ച്‌ ഭര്‍ത്താവ്‌ ഹൈക്കോടതിയില്‍ നേരത്തെ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക